ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രാവിലക്ക്​ തുടരുമെന്ന്​ യുഎഇ

By News Desk, Malabar News
Representational images
Ajwa Travels

അബുദാബി: ഇന്ത്യ ഉൾപ്പടെ 16 രാജ്യങ്ങളിൽ നിന്നുള്ള യാത്രാവിലക്ക്​ തുടരുമെന്ന്​ യുഎഇ എമിറേറ്റ്സ് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി. മറ്റൊരു അറിയിപ്പുണ്ടാകുന്നത്​ വരെ നിലവിലെ സ്​ഥിതി തുടരുമെന്നാണ് അറിയിപ്പ്.

ജൂലൈ 25 വരെ സർവീസില്ലെന്ന്​ എമിറേറ്റ്​സും 31 വരെ സർവീസില്ലെന്ന്​ ഇത്തിഹാദും അറിയിച്ചതിന്​ തൊട്ടു പിന്നാലെയാണ്​ യുഎഇ സിവിൽ ഏവിയേഷന്റെ സ്​ഥിരീകരണം. ഇന്ത്യയ്‌ക്ക്‌​ പുറമെ അഫ്​ഗാനിസ്​ഥാൻ, ബംഗ്ളാദേശ്​, ഇന്തോനേഷ്യ, നേപ്പാൾ, പാകിസ്‌ഥാൻ, ശ്രീലങ്ക, വിയറ്റ്​നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും വിലക്കുണ്ട്​.

ഈ രാജ്യങ്ങളിലെ കോവിഡ് സാഹചര്യം യുഎഇ സർക്കാർ നിരീക്ഷിക്കുക ആണെന്നും അതിന്റെ പശ്‌ചാത്തലത്തിൽ ആയിരിക്കും തുടർ തീരുമാനങ്ങളെന്നും സർക്കുലറിൽ പറയുന്നു. നയതന്ത്ര പ്രതിനിധികൾ, ഗോൾഡൻ വിസ, ഇൻവസ്​റ്റർ വിസ എന്നിവയുള്ളവർക്ക്​ യുഎഇയിൽ വരുന്നതിന്​ തടസമില്ല.

Must Read: ബഹിരാകാശം തൊടാൻ ഒരുങ്ങി ജെഫ് ബെസോസ്; ചരിത്ര യാത്ര ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE