കാലാവധി കഴിഞ്ഞ വിസ നീട്ടി നൽകും; ആശ്വാസ പ്രഖ്യാപനം നടത്തി യുഎഇ

By Desk Reporter, Malabar News
UAE_Oct-02
Ajwa Travels

ദുബൈ: യുഎഇയിൽ കാലാവധി പൂർത്തിയായ താമസ വിസയിൽ ഉൾപ്പെടെ ഉള്ള എല്ലാതരം വിസകളും നീട്ടി നൽകുമെന്ന് അധികൃതർ. മൂന്നു മാസത്തേക്കാണ് വിസ നീട്ടി നൽകുക .യുഎഇ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. താമസ വിസയിലുള്ളവർ രാജ്യത്തിനു പുറത്തു 180ലേറെ ദിവസം കഴിഞ്ഞിട്ടുണ്ടെങ്കിലും വിസ റദ്ദാക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

മലയാളികളടക്കം ആയിരക്കണക്കിനു പേർക്കു തീരുമാനം ആശ്വാസമേകും. മാർച്ച് ഒന്നിന് അവസാനിക്കുന്ന എല്ലാ വിസകളും മൂന്നു മാസത്തേക്കു നീട്ടി നൽകും. താമസ വിസ കൂടാതെ, സന്ദർശക, ടൂറിസ്റ്റ് വിസ ഉള്ളവർക്കും പുതിയ നിയമം ബാധകമായിരിക്കും. കോവിഡ്–19ന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ താമസക്കാർക്കും സന്ദർശകർക്കും ഉണ്ടാകുന്ന പ്രയാസം കണക്കിലെടുത്താണ് തീരുമാനമെന്നു ദുബൈ എമിഗ്രേഷൻ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹമദ് അൽ മർറി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും വിവരങ്ങൾക്കും ആമിർ സെന്ററുമായി 8005111 എന്ന നമ്പരിൽ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.

Also Read: കോവിഡ്; മൂന്നു മാസത്തിനിടെ സൗദിയിൽ തൊഴിൽ നഷ്‌ടപെട്ടത് നാലു ലക്ഷം പേർക്ക് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE