ഉത്തപ്പയും വിഷ്‌ണുവും അടിച്ചുതകർത്തു; മുഷ്‌താഖ്‌ അലിയിൽ കേരളത്തിന് മിന്നും ജയം

By Staff Reporter, Malabar News
mlabarnews-kera
Ajwa Travels

മുംബൈ: സയ്യിദ് മുഷ്‌താഖ്‌ അലി ട്രോഫിയിൽ തുടർച്ചയായ രണ്ടാം മൽസരത്തിലും കൂറ്റൻ സ്‌കോർ പിന്തുടർന്ന് കേരളത്തിന് തകർപ്പൻ ജയം. ഡെൽഹിക്ക് എതിരായ മൽസരത്തിൽ റോബിൻ ഉത്തപ്പയുടെയും വിഷ്‌ണു വിനോദിന്റെയും അർധസെഞ്ചുറിയുടെ കരുത്തിലാണ് കേരളം ജയിച്ചു കയറിയത്.

213 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം ആറു വിക്കറ്റിനാണ് ഡെൽഹിയെ തകർത്തത്. ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്‌കോറാണ് കേരളം ചേസ് ചെയ്‌തത്‌.

ശിഖർ ധവാന്റെ കരുത്തിലാണ് ഡെൽഹി മികച്ച സ്‌കോർ കണ്ടെത്തിയത്. 52 റൺസെടുത്ത ലളിതാണ് ടീമിനെ 200 കടത്തിയത്. 26 റൺസെടുത്ത ഹിമ്മത് സിംഗും, 16 റൺസ് നേടിയ നിതീഷ് റാണയുമാണ് മറ്റ് സ്‌കോറർമാർ.

കേരളത്തിന് വേണ്ടി ശ്രീശാന്ത് രണ്ട് വിക്കറ്റ് വീഴ്‌ത്തി. കെഎം ആസിഫ്, മിഥുൻ എന്നിവർ ഓരോ വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങിൽ ഉത്തപ്പ 91 റൺസും വിഷ്‌ണു വിനോദ് 71 റൺസും നേടി. മൂന്നാം ജയത്തോടെ കേരളം ടൂർണമെന്റിൽ സാധ്യതകൾ ഉയർത്തുകയും ചെയ്‌തു.

Read Also: ബെംഗളൂരു താരം അജയ് ഛേത്രി ഇനി ഈസ്‌റ്റ് ബംഗാളില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE