വടകര താലൂക്ക് ഓഫിസിലെ തീപിടുത്തം; അന്വേഷണം പ്രഖ്യാപിച്ചു

By Staff Reporter, Malabar News
taluk-office-vadakara-fire-break-out
Ajwa Travels

കോഴിക്കോട്: വടകര താലൂക്ക് ഓഫിസിലുണ്ടായ തീപിടുത്തം സംബന്ധിച്ച് അന്വേഷണത്തിന് ജില്ലാ കളക്‌ടർ ഉത്തരവിട്ടു. പോലീസും ഇലക്‌ട്രിക്കൽ വിഭാഗവും അടങ്ങുന്ന ടീം രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട് നൽകണം. ഇന്ന് രാവിലെ 6 മണിയോടെയാണ് തീ കണ്ടത്. താലൂക്ക് ഓഫീസ് കെട്ടിടം പൂർണമായും കത്തിനശിച്ചു. തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്‌തമല്ലെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു.

ഓഫിസിലുണ്ടായിരുന്ന 85 ശതമാനം ഫയലുകളും കത്തി നശിച്ചെന്ന് ജീവനക്കാർ പറയുന്നു. 2019ന് മുൻപുള്ള ഫയലുകളാണ് കത്തിയത്. സമാന്തര സംവിധാനം ഒരുക്കാൻ റവന്യു അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് പുരാവസ്‌തു വകുപ്പിന്റെ പൈതൃക പട്ടികയിലുള്ള കെട്ടിടമാണ് കത്തി നശിച്ചത്. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജീവനക്കാരും വടകര എംഎൽഎ കെകെ രമയും രംഗത്തെത്തി.

കഴിഞ്ഞ ദിവസങ്ങളിൽ ലാൻഡ് അക്വിസിഷൻ ഓഫിസിൽ രണ്ട് തവണ തീപിടുത്തമുണ്ടായിരുന്നു. അതിന്റെ അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്ന് കെകെ രമ പറഞ്ഞു. പുറത്തു നിന്നുള്ള ഇടപെടൽ ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പ്രതികരിച്ചു. പ്രാഥമിക പരിശോധനകൾ നടക്കുകയാണ്. എന്തെല്ലാം രേഖകൾ നഷ്‌ടമായി എന്ന് വിശദമായി പരിശോധിക്കും. സമഗ്രമായ അന്വേഷണത്തിന് നിർദ്ദേശം നൽകിയെന്നും മന്ത്രി പ്രതികരിച്ചിരുന്നു.

Read Also: വിവാദ ജഡ്‌ജി പുഷ്‌പ ഗനേഡിവാലയെ സ്‌ഥിരപ്പെടുത്താതെ സുപ്രീം കോടതി കൊളീജിയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE