‘വെടിക്കെട്ട്’ ഫെബ്രുവരി 3ന് തിയേറ്ററിൽ; ആക്ഷനും റൊമാൻസും നിറഞ്ഞ ഫാമിലി എന്റർടൈനർ

മാസ് ഫാമിലി എന്റർടൈനർ ഗണത്തിൽപ്പെടുന്ന 'വെടിക്കെട്ട്' തിയേറ്റർ അനുഭവത്തിൽ ആസ്വദിക്കേണ്ട, വൻ ബഡ്‌ജറ്റിൽ ഒരുക്കിയ സിനിമയാണ്. വെള്ളിയാഴ്‌ച മുതൽ തിയേറ്ററിൽ എത്തുന്ന 'വെടിക്കെട്ട്' ബോക്‌സോഫീസ് ഹിറ്റുകളിലൂടെ മലയാളികൾക്ക് പ്രിയങ്കരരായ ബിബിൻ ജോർജും വിഷ്‌ണു ഉണ്ണികൃഷ്‌ണനും സംവിധായകരായി അരങ്ങേറ്റം കുറിക്കുന്ന ചിത്രംകൂടിയാണ്.

By Siva Prasad, Special Correspondent (Film)
  • Follow author on
'Vedikkettu' at theaters on February 3; A family entertainer full of action and romance
Ajwa Travels

പൂർണമായും തിയേറ്റർ അനുഭവത്തിൽ ആസ്വദിക്കേണ്ട നിലവാരത്തിലാണ് സിനിമോട്ടോഗ്രാഫി, വിഎഫ്എക്‌സ്, ബിജിഎം എന്നിവ ഒരുക്കിയിട്ടുള്ളത്. 4 മ്യൂസിക് ഡയറക്‌ടർമാർ, നായിക, മേക്കപ്പ്, കലാ സംവിധാനം, വിഎഫ്എക്‌സ്‌ തുടങ്ങി 260ഓളം പുതുമുഖങ്ങളുടെ കഴിവുകളെ സിനിമയുടെ വിവിധതലങ്ങളിൽ ഉപയോഗിച്ചിട്ടുള്ള ‘വെടിക്കെട്ട്’ തിയേറ്ററുകളിൽ ഉൽസവം തീർക്കും എന്നാണ് വിലയിരുത്തൽ.

'Vedikkettu' at theaters on February 3; A family entertainer full of action and romance

ബിബിൻ ജോർജും വിഷ്‌ണു ഉണ്ണികൃഷ്‌ണനും ഒന്നിച്ച അമർ അക്‌ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നീ ഹാട്രിക് വിജയചിത്രങ്ങൾക്ക് ശേഷം ഇവർ ഒന്നിക്കുന്ന ‘വെടിക്കെട്ട്’ പ്രേക്ഷക പ്രതീക്ഷയെ തൃപ്‌തിപ്പെടുത്തും എന്ന് നിർമാതാക്കളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.ജനപ്രിയ കൂട്ടുകെട്ടായ ബിബിനും വിഷ്‌ണുവും ആദ്യമായി സംവിധാന മേഖലയിലേക്ക് പ്രവേശിക്കുന്ന സിനിമയെന്ന പ്രത്യേകതയും വെടിക്കെട്ടിനുണ്ട്.

ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ‘വെടിക്കെട്ട്’ നിർമിച്ചിരിക്കുന്നത്. നല്ലൊരു കഥയുടെ പിൻബലത്തിൽ പ്രണയവും പകയും പ്രതികാരവും ആക്ഷനും ഉൾപ്പടെ ഉൾക്കൊള്ളിച്ചാണ് ഈ മാസ് ഫാമിലി എന്റർടൈനർ ഒരുക്കിയിട്ടുള്ളതെന്ന് സംവിധായകരും പറയുന്നുണ്ട്.

20 വർഷം മുൻപ് (2003) ‘എന്റെ വീട്, അപ്പൂന്റേം’ എന്ന സിനിമയിലൂടെ ബാലതാരമായി അഭിനയരംഗത്ത് തുടക്കം കുറിച്ച വിഷ്‌ണു ഉണ്ണികൃഷ്‌ണൻ 40ഓളം സിനിമയിൽ അഭിനയിച്ചു. 2013 മുതൽ ‘രാവ് എന്ന സിനിമയിലൂടെ വിപിൻ ജോർജും അഭിനയ രംഗത്ത് എത്തി. 2015ലാണ് ഇരുവരും ചേർന്ന് തിരക്കഥയൊരുക്കിയ ‘അമർ അക്‌ബർ അന്തോണി’ എത്തുന്നത്. ശേഷം ഇവർ ഒന്നിച്ച കട്ടപ്പനയിലെ ഹൃതിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നിവയും ഹിറ്റുകളായി.

അഭിനയരംഗത്തും തിരക്കഥാരംഗത്തും പരിചയസമ്പന്നരായ ഇരുവരും ചേർന്ന് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ഇവർ തന്നെ സംയുക്‌തമായി സംവിധാനം നിർവഹിക്കുകയും ചെയ്യുന്ന ‘വെടിക്കെട്ട്’ അത് കൊണ്ടുതന്നെ വിജയപ്രതീക്ഷ നൽകുന്ന ചിത്രമായാണ് വിലയിരുത്തുന്നത്. വളരെ വ്യത്യസ്‌തമായ രൂപഭാവത്തിലാണ് ഇരുവരും ചിത്രത്തിൽ എത്തുന്നത്. ‘വെടിക്കെട്ട്’ ഇതുവരെ പുറത്തിറക്കിയ ശ്രദ്ധേയ പോസ്‌റ്ററുകളും 5മില്ല്യനോളം ആസ്വാദകർ കാണുകയും ചെയ്‌ത ടീസറും ചിത്രത്തിന്റെ വിജയപ്രതീക്ഷ ഉറപ്പു നൽകുന്നുണ്ട്.

'Vedikkettu' at theaters on February 3; A family entertainer full of action and romance

രതീഷ് റാം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജോണ്‍കുട്ടിയാണ് ചിത്രസംയോജനം. കലാ സംവിധാനം സജീഷ് താമരശ്ശേരി. ബിബിന്‍ ജോര്‍ജ്, ഷിബു പുലര്‍കാഴ്‌ച, വിപിന്‍ ജെഫ്രിന്‍, ജിതിന്‍ ദേവസി, അന്‍സാജ് ഗോപി എന്നിവരുടെ വരികള്‍ക്ക് സംഗീതം ഒരുക്കുന്നത് ശ്യാം പ്രസാദ്, ഷിബു പുലര്‍കാഴ്‌ച, അര്‍ജുന്‍ വി അക്ഷയ എന്നിവര്‍ ചേര്‍ന്നാണ്. പശ്‌ചാത്തല സംഗീതം അല്‍ഫോണ്‍സ് ഒരുക്കുന്നു ചിത്രത്തിന്റെ ഫിനാന്‍സ് കണ്‍ട്രോളര്‍ ഷിജോ ഡൊമിനിക്, റോബിന്‍ അഗസ്‌റ്റിൻ എന്നിവരാണ്.

ലൈന്‍ പ്രൊഡ്യൂസര്‍ പ്രിജിന്‍ ജെപി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മ്മന്‍ വള്ളിക്കുന്ന്, മേക്കപ്പ് കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്‌ണ, വസ്‌ത്രാലങ്കാരം ഇര്‍ഷാദ് ചെറുകുന്ന്, ചീഫ് അസോ. ഡയറക്‌ടർ രാജേഷ് ആര്‍ കൃഷ്‌ണൻ, ആക്ഷന്‍ ഫിനിക്‌സ് പ്രഭു, മാഫിയ ശശി, സൗണ്ട് ഡിസൈന്‍ എബി ജുബിന്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് സക്കീര്‍ ഹുസൈന്‍, പ്രൊഡക്ഷന്‍ മനേജേര്‍ ഹിരന്‍, നിതിന്‍ ഫ്രെഡ്‌ഢി, നൃത്ത സംവിധാനം ദിനേശ് മാസ്‌റ്റർ, അസോ. ഡയറക്‌ടർ സുജയ് എസ് കുമാര്‍ എന്നിവരാണ്.

'Vedikkettu' at theaters on February 3; A family entertainer full of action and romance

പിആര്‍ഒ നിർവഹണം പി ശിവപ്രസാദ് കൈകാര്യം ചെയ്യുന്ന സിനിമയിൽ ഗ്രാഫിക്‌സ്: നിധിന്‍ റാം, ഡിസൈന്‍: ടെന്‍പോയിന്റ്, സ്‌റ്റിൽസ്: അജി മസ്‌ക്കറ്റ് എന്നിവരും നിർവഹിക്കുന്നു. ശ്രീ ഗോകുലം മൂവീസാണ് സിനിമ തിയേറ്ററുകളിൽ എത്തിക്കുന്നത്.

Most Read: ഹെൽത്ത് കാർഡിന് സാവകാശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE