പാലക്കാട്: തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്റര്‍ കം ബ്രിഡ്‌ജിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഫെബ്രുവരി 5ന് റെഗുലേറ്റര്‍ ഷട്ടറുകള്‍ ഉയര്‍ത്തി ജലം തുറന്നു വിടുമെന്ന് ചമ്രവട്ടം പ്രോജക്‌ട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പുഴയുടെ ഇരുകരകളില്‍ ഉള്ളവരും തൃത്താല, പട്ടിത്തറ, ആനക്കര, പരതൂര്‍, കുറ്റിപ്പുറം, തവനൂര്‍, തിരുനാവായ എന്നീ പഞ്ചായത്ത് നിവാസികളും പട്ടാമ്പി നഗരസഭാ നിവാസികളും ജാഗ്രത പാലിക്കേണ്ടതാണ്.
ഷട്ടറുകള്‍ ഉയര്‍ത്തി കഴിഞ്ഞാല്‍ റെഗുലേറ്ററിന്റെ മുകള്‍ഭാഗത്ത് ജലനിരപ്പ് താഴാന്‍ സാധ്യതയുള്ളതിനാല്‍ ഈ ഭാഗത്തുള്ളവരും വേണ്ട മുന്‍കരുതല്‍ കൈക്കൊള്ളണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Also Read: കല്യാട് മേഖലയിൽ അനധികൃത ചെങ്കൽ ഖനനം; പരാതിയുമായി നാട്ടുകാർ