ജലനിരപ്പ് ഉയരുന്നു; സംസ്‌ഥാനത്ത് 7 അണക്കെട്ടുകളിൽ റെഡ് അലർട്

By Team Member, Malabar News
Water Level Increased And Red Alert In Seven Dams In Kerala
Ajwa Travels

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്‌ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു. ഇതേ തുടർന്ന് സംസ്‌ഥാനത്തെ 7 അണക്കെട്ടുകളിൽ നിലവിൽ റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചെറുതോണി, മൂഴിയാർ, പെരിങ്ങൽക്കുത്ത് എന്നിവയടക്കം 7 ഡാമുകളിലാണ് റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുന്നത്.

കൂടാതെ തൃശൂർ, പാലക്കാട് ജില്ലകളിലെ ജലസേചന അണക്കെട്ടുകളിലും നിലവിൽ റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി അണക്കെട്ടിൽ 2,399.10 അടി ജലമാണ് നിലവിലുള്ളത്. ഡാമിന്റെ വൃഷ്‌ടി പ്രദേശത്ത് ഇപ്പോഴും കനത്ത മഴ തുടരുകയാണ്. എന്നാൽ ജലനിരപ്പ് ഉയരുന്നത് സാവധാനത്തിൽ ആയതിനാൽ കൂടുതൽ ജലം തുറന്നു വിടേണ്ടി വരില്ലെന്നാണ് അധികൃതർ വിലയിരുത്തുന്നത്.

അതേസമയം ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇന്നലെ ഇടുക്കി അണക്കെട്ട് തുറന്നിരുന്നു. 40 സെന്റീമീറ്റർ ഉയരത്തിൽ ഇടുക്കി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറാണ് തുറന്നത്. കൂടാതെ മുല്ലപ്പെരിയാർ അണക്കെട്ടിലെ നിലവിൽ ജലനിരപ്പ് 140 അടി പിന്നിട്ടു. 140.30 അടി ജലമാണ് ഇപ്പോൾ മുല്ലപ്പെരിയാർ അണക്കെട്ടിലുള്ളത്.

Read also: വടക്ക്-കിഴക്കൻ മേഖലയിലെ ഭീകരവാദ സംഘടനകൾക്ക് പിന്നിൽ ചൈന; റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE