മുംബൈ: ഓടുന്ന ട്രെയിനില്‍വെച്ച് 20കാരി കൂട്ട ബലാൽസംഗത്തിന് ഇരയായി. ലഖ്‌നൗ-മുംബൈ പുഷ്‌പക് എക്‌സ്‌പ്രസിലാണ് യുവതി ക്രൂര പീഡനത്തിന് ഇരയായത്. സംഭവത്തില്‍ നാല് പേര്‍ അറസ്‌റ്റിലായെന്നും രക്ഷപ്പെട്ടവർക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പോലീസ് അറിയിച്ചു.
ഇഗത്പുരി-കസാറ റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് ഇടയിൽ വെള്ളിയാഴ്‌ച ആയിരുന്നു സംഭവം. അക്രമികള്‍ യാത്രക്കാരെയും കൊള്ളയടിച്ചു. എട്ടംഗ സംഘം ആയുധവുമായെത്തി ആയിരുന്നു ആക്രമണം അഴിച്ചുവിട്ടത്. സ്ളീപ്പര്‍ കോച്ചില്‍ കയറിയ ശേഷം ആക്രമണവും കവര്‍ച്ചയും തുടങ്ങിയ അക്രമികൾ യാത്രക്കാരിയായ പെണ്‍കുട്ടിയെ ബലാൽസംഗം ചെയ്യുകയായിരുന്നു.
തടയാന്‍ ശ്രമിച്ച മറ്റ് യാത്രക്കാരെ ഇവർ മൂര്‍ച്ചയേറിയ ആയുധങ്ങള്‍കൊണ്ട് പരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ ആറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ട്രെയിൻ കസാറ സ്‌റ്റേഷനിൽ എത്തിയപ്പോള്‍ യാത്രക്കാര്‍ ശബ്‌ദമുണ്ടാക്കുകയും തുടർന്ന് ആളുകളും പോലീസും എത്തുകയായിരുന്നു.
അതേസമയം സംഭവത്തിൽ നാലുപേർ അറസ്‌റ്റിലായതായി പോലീസ് അറിയിച്ചു. രണ്ടുപേർ സംഭവസ്‌ഥലത്ത് വെച്ചുതന്നെയാണ് പിടിയിലായത്. പ്രതികളിൽ നിന്ന് 34,000 രൂപയുടെ മോഷണ വസ്‌തുക്കള്‍ പിടിച്ചെടുത്തു. ബലാൽസംഗം, കവര്‍ച്ച എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. കേസിൽ ഇനി നാല് പ്രതികളെ പിടികൂടാനുണ്ടെന്നും ഇവർക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Most Read: ലഖിംപൂർ ഖേരി സംഭവം; വ്യക്‌തമായ തെളിവില്ലാതെ അറസ്‌റ്റ് ഉണ്ടാവില്ലെന്ന് യോഗി ആദിത്യനാഥ്