മരംമുറിച്ച കേസ്; വയനാട്ടിൽ 34 കർഷകർക്കെതിരെ കേസെടുത്ത് വനംവകുപ്പ്

By News Desk, Malabar News
Ajwa Travels

വയനാട്: മുട്ടിൽ സൗത്ത് വില്ലേജിലെ മരംമുറിച്ച കേസിൽ 34 കർഷകർക്കെതിരെ കേസെടുത്ത് വനംവകുപ്പ്. കൃഷി ഭൂമിയിൽ നിന്നും മരങ്ങൾ മുറിക്കാമെന്ന അവ്യക്‌തമായ ഉത്തരവിന്റെ മറവിലാണ് കേസിലെ രണ്ടാം പ്രതിയായ റോജി അഗസ്‌റ്റിൻ കർഷകരിൽ നിന്ന് മരങ്ങൾ വാങ്ങിയത്. കൃത്യമായ രേഖകളില്ലാത്തതിനാൽ വനംവകുപ്പ് മരങ്ങൾ എറണാകുളത്തുവച്ച് പിടികൂടുകയായിരുന്നു.

വാഴവറ്റ , ആവലാട്ടു കുന്ന് , കരിങ്കണ്ണിക്കുന്ന് , തുടങ്ങിയ പ്രദേശങ്ങളിലെ 34 കർഷകരുടെ പേരിലാണ് വനംവകുപ്പ് കേസെടുത്തിട്ടുള്ളത്. ഇവരുടെ പേരിലുള്ള കാർഷിക ഭൂമിയിലുള്ള മരങ്ങളാണ് മുറിച്ചത്. വനം, റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെയാണ് മരംമുറി നടത്തിയത്. കർഷകർക്ക് കൃഷി ഭൂമിയിലെ മരം മുറിക്കാമെന്ന് കാണിച്ച് 2020 ഒക്‌ടോബർ 24ന് ഇറങ്ങിയ, ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ് മരം മുറിച്ചതെന്നായിരുന്നു വാദം. റവന്യൂ വകുപ്പിന്‍റെ അനുമതിയില്ലാത്ത സാഹചര്യത്തിൽ ഭൂസംരക്ഷണ നിയമം അനുസരിച്ചുള്ള കേസുകളും പിഴയും കർഷകരുടെ മേൽ ചുമത്താൻ സാധ്യതയുണ്ട്.

കർഷകരിൽ നിന്നും മരംമുറിച്ച് വിൽപന നടത്താൻ കരാറുണ്ടാക്കിയ വാഴവറ്റ സ്വദേശി റോജി അഗസ്‌റ്റിൻ എല്ലാ കേസിലും പ്രതിയാണ്. ഇയാളുടെ സഹോദരൻ ആന്റോ അഗസ്‌റ്റിനെയും പ്രതി ചേർത്തിട്ടുണ്ട്. എല്ലാ രേഖകളുമുണ്ടെന്ന് കർഷകരെ ബോധ്യപ്പെടുത്തിയാണ് മരംമുറിച്ച് വിൽപന നടത്താൻ ശ്രമിച്ചതെന്ന് വനംവകുപ്പ് പറയുന്നു. ഫെബ്രുവരിയിൽ 14 കർഷകർ മരം കടത്താൻ പാസുകൾക്കായി അനുമതി തേടിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. പാസുകൾക്ക് അനുമതി നിഷേധിച്ചതോടെ രാത്രിയിൽ കടത്താൻ ശ്രമിച്ച രണ്ട് ലോഡ് മരം എറണാകുളത്ത് വച്ച് വനംവകുപ്പ് പിടികൂടിയിരുന്നു.

Also Read: വോട്ടർപട്ടികയിലെ ക്രമക്കേട്; രമേശ് ചെന്നിത്തലയുടെ അമ്മക്കും ഇരട്ടവോട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE