‘ഗംഗയിലെ മാലിന്യത്തിന്റെ തോത് ആദിത്യനാഥിന് അറിയാം’; അഖിലേഷ്​ യാദവ്

By Syndicated , Malabar News
yogi-adithyanath
Ajwa Travels

ലഖ്‌നൗ: ഗംഗയിൽ സ്‌നാനം നടത്താതെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ ​മടങ്ങിയത് നദിയിലെ മാലിന്യത്തെക്കുറിച്ച്​ ബോധ്യമുള്ളതിനാലെന്ന് എസ്‌പി നേതാവ്​ അഖിലേഷ്​ യാദവ്​. കോടികൾ ചിലവഴിച്ച് ഗംഗയുടെ ശുദ്ധീകരണം ബിജെപി നടത്തിയെങ്കിലും ഇപ്പോഴും നദിയിലെ മാലിന്യത്തിന്റെ തോത്​ എത്രയെന്ന് യോഗി ആദിത്യനാഥി​ന്​ അറിയാമെന്നും അതുകൊണ്ടാണ് ഗംഗയിൽ ഇറങ്ങാതിരുന്നതെന്നും അഖിലേഷ്​ യാദവ്​ കുറ്റപെടുത്തി.

നദിയുടെ ശുദ്ധീകരണത്തിനായി സർക്കാർ കോടിക്കണക്കിന്​ രൂപ ചെലവഴിക്കുന്നുണ്ടെങ്കിലും, നദി ഇനിയും മാലിന്യ മുക്​തമായിട്ടില്ലെന്ന്​ അഖിലേഷ്​ ചൂണ്ടികാട്ടി.

അതേസമയം, കാശവിശ്വനാഥ ഇടനാഴിയുടെ ഉൽഘാടനത്തിനായി വാരണാസിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിൽ പൂജ നടത്തുന്നതിന്​ മുൻപ് ഗംഗയിലെ ലളിത്​ ഘട്ടിൽ സ്‌നാനം നടത്തിയതിനെയും അഖിലേഷ്​ യാദവ്​ പരിഹസിച്ചിരുന്നു. ‘മോദിക്ക് ഇത്​ വളരെ നല്ലതാണ്​. അവിടെ ഒരു മാസമല്ല, രണ്ടോ മൂന്നോ മാസം പോലും താമസിക്കാം. താമസിക്കാനുള്ള സ്‌ഥലമാണ്‌ അവിടം ​. ആളുകൾ ബനാറസിൽ തങ്ങളുടെ അവസാന നാളുകൾ ചെലവഴിക്കുന്നു’- അഖിലേഷ്​ പറഞ്ഞു.

Read also: കോൺഗ്രസ് തയ്യാറെങ്കിൽ ടിഎംസി സഖ്യത്തിൽ ചേരാം; മമതാ ബാനർജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE