കാണാം ‘കൊന്നപ്പൂക്കളും മാമ്പഴവും’ തീയേറ്റർ പ്ളേ ഒടിടിയിൽ

By Siva Prasad, Special Correspondent (Film)
  • Follow author on
You can watch 'Konnappookkalum Mampazhavum' in the Theatre Play OTT

കുട്ടികളുടെ സംഘർഷളെയും സ്വപ്‌നങ്ങളെയും പ്രതീക്ഷകളെയും അടിസ്‌ഥാന പ്രമേയമാക്കി അഭിലാഷ് എസ് സംവിധാനം ചെയ്‌ത കൊന്നപ്പൂക്കളും മാമ്പഴവും എന്ന ചിത്രം തീയേറ്റർ പ്ളേ ഒടിടിയിൽ കഴിഞ്ഞ ദിവസം റിലീസ് ചെയ്‌തു.

ദേശീയ അന്തർദേശീയ ചലചിത്ര മേളകളിൽ നിരവധി പ്രശംസകൾ നേടിയ ചിത്രം കുട്ടികളും കുടുംബവും കണ്ടിരിക്കേണ്ട ചിത്രങ്ങളുടെ പട്ടികയിൽ പെട്ടതാണ്. വില്ലേജ് ടാക്കീസിന്റെ ബാനറില്‍ നീന നിർമിച്ച കൊന്നപ്പൂക്കളും മാമ്പഴവുംഎഡിറ്റ് ചെയ്‌തതും ഛായാഗ്രഹണം നിരവഹിച്ചതും ആദര്‍ശ് കുര്യനാണ്.

ചിത്രത്തിന്റെ തിരക്കഥയും സംവിധായകനായ അഭിലാഷ് എസ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ഫ്‌ളവേഴ്‌സ് ചാനലിലെ ടോപ്പ് സിങറിലൂടെ ശ്രദ്ധേയനായ ജെയ്‌ഡൻ ഫിലിപ്പാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാസ്‌റ്റർ ശ്രീദർശ്, മാസ്‌റ്റർ സൻജയ്, മാസ്‌റ്റർ അഹ്‌റോൺ, ഹരിലാൽ, സതീഷ്, സാംജി എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.

പ്രൊഡക്ഷൻ കൺട്രോളർ രാജേഷ്‌ കുര്യനാടും പശ്‌ചാത്തല സംഗീതം ഷാരൂൺ സലീമും ഗാനരചന, സനിൽ മാവേലിയും നിർവഹിക്കുന്നു. പി ശിവപ്രസാദ് വാർത്താ പ്രചരണം കൈകാര്യം ചെയ്യുമ്പോൾ ചിത്രത്തിന്റെ ശബ്‌ദ മിശ്രണം നിർവഹിച്ചത് ഗണേഷ് മാരാർ ആണ്.

Most Read: സംസ്‌ഥാനത്ത് നാളെ മുതൽ സിനിമാ ചിത്രീകരണം ആരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE