അമരാവതി: ആന്ധ്രാപ്രദേശിൽ 13 ജില്ലകൾ കൂടി പുതുതായി നിലവിൽ വന്നു. ഇതോടെ സംസ്‌ഥാനത്തെ ആകെ ജില്ലകളുടെ എണ്ണം 26 ആയി ഉയർന്നു. സർക്കാർ സേവനങ്ങൾ കാര്യക്ഷമമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ ജില്ലകളുടെ എണ്ണം ഇരട്ടി ആക്കിയതെന്ന് സർക്കാർ വ്യക്‌തമാക്കുന്നുണ്ട്. മന്യം അല്ലൂരി, സീതാരാമ രാജു, അനരപള്ളി, കാക്കിനട, കോന സീമ, എലുരു, എന്‍ടിആര്‍ ഡിസ്ട്രിക്‌ട്, ബപാട്‌ല, പല്‍നാട്, നന്ദ്യാല്‍, ശ്രീ സത്യസായി, അണ്ണാമയ്യ, ശ്രീ ബാലാജി എന്നിവയാണ് പുതിയ 13 ജില്ലകൾ.
ജില്ലാ രൂപീകരണത്തിന്റെ ഭാഗമായി സർക്കാർ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്‌ഥരെ പുനഃസംഘടിപ്പിക്കുകയും പുതുതായി രൂപീകരിച്ച ജില്ലകളിലേക്ക് കളക്‌ടർമാരെയും പോലീസ് സൂപ്രണ്ടുമാരെയും നിയമിക്കുകയും ചെയ്‌തു. വികസനം സംസ്‌ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്താൻ ജില്ലകളുടെ എണ്ണം വർധിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നും മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്‌ഢി വ്യക്‌തമാക്കി.
2014 ജൂൺ രണ്ടാം തീയതിയാണ് ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ രണ്ട് സംസ്‌ഥാനങ്ങളാക്കി മാറ്റിയത്. അന്ന് മുതൽ ആന്ധ്രാപ്രദേശിൽ 13 ജില്ലകളാണ് ഉണ്ടായിരുന്നത്. നിലവിൽ ജില്ലകളുടെ എണ്ണം ഇരട്ടിപ്പിച്ചതോടെ ഓരോ ജില്ലയിലും ഉണ്ടായിരുന്ന 38,15,000ത്തോളമുള്ള ജനസംഖ്യ 19,07,000 ആയി കുറയും.
Read also: കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾ സത്യപ്രതിജ്‌ഞ ചെയ്‌തു