ജാര്‍ഖണ്ഡില്‍ 16കാരിയെ മരത്തിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തി; കണ്ണ് ചൂഴ്‌ന്നെടുത്ത നിലയിൽ

By Desk Reporter, Malabar News
Three children who went missing from school are found dead in a nearby pond
Representational Image
Ajwa Travels

റാഞ്ചി: ജാര്‍ഖണ്ഡില്‍ 16കാരിയെ ക്രൂരമായി മർദ്ദിച്ച്, കണ്ണ് ചൂഴ്‌ന്നെടുത്ത് മരത്തിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ നിലയിൽ. പാലമു ജില്ലയിലെ ലാലിമതി വനത്തില്‍ ബുധനാഴ്‌ചയാണ് പെൺകുട്ടിയുടെ മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. പ്രദേശത്തെ ബിജെപി നേതാവിന്റെ മകളാണ് കൊല്ലപ്പെട്ടത്.

പങ്കി പോലീസ് സ്‌റ്റേഷൻ ​പരിധിയിലുള്ള ബുധബാര്‍ ഗ്രാമത്തിലെ പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് തന്നെ പ്രദേശത്തെ ശ്‌മശാനത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു. മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച മൊബൈല്‍ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒരാള്‍ അറസ്‌റ്റിലായി. 23കാരനായ പ്രദീപ് കുമാര്‍ സിംഗ് ധനുക് ആണ് അറസ്‌റ്റിലായത്‌. ഇയാള്‍ക്ക് സഹായികള്‍ ഉണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പോലീസ്.

ബിജെപി നേതാവിന്റെ അഞ്ച് മക്കളില്‍ മൂത്ത പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. ക്രൂരമായ മര്‍ദ്ദനത്തിന് പുറമെ പെണ്‍കുട്ടിയെ ലൈംഗികമായി അക്രമികള്‍ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാൽ പോസ്‌റ്റുമോർട്ടം റിപ്പോർട് വന്ന ശേഷമേ പീഡനം നടന്നോയെന്ന കാര്യം സ്‌ഥിരീകരിക്കാനാവൂ എന്നാണ് പോലീസിന്റെ നിലപാട്.

ജൂണ്‍ ഏഴാം തീയതി രാവിലെ 10 മണിയോടെ വീടിന് വെളിയിലേക്ക് ഇറങ്ങിയ പെൺകുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. അന്വേഷിച്ചിട്ട് കാണാതെ വന്നതോടെ കുടുംബം ജൂണ്‍ എട്ടിന് പോലീസിൽ പരാതി നല്‍കി. പോലീസ് തിരച്ചിൽ ഊർജിതമാക്കിയതിനിടെയാണ് പ്രദേശവാസികള്‍ വനത്തിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

തുണി ഉപയോഗിച്ച് മരത്തില്‍ തൂക്കിയ നിലയിലായിരുന്നു മൃതദേഹം. വലത് കണ്ണ് ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നു. പെൺകുട്ടി അതിക്രൂരമായ മർദ്ദനത്തിന് ഇരയായതായി പ്രാഥമിക പരിശോധനയില്‍ വ്യക്‌തമായിട്ടുണ്ട്. ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി അതിന് ശേഷം ആത്‌മഹത്യയെന്ന് തോന്നിപ്പിക്കാനായി മരത്തില്‍ കെട്ടിത്തൂക്കിയതാവാമെന്ന് പോലീസ് പറഞ്ഞു. സാധ്യമായ രീതിയില്‍ കേസിന്റെ എല്ലാ വശവും അന്വേഷിക്കുമെന്ന് എസ്‌പി സഞ്‌ജീവ് കുമാർ അറിയിച്ചു.

Most Read:  വാക്‌സിനേഷൻ വേഗത്തിലാക്കണം; സാമ്പത്തിക വളർച്ചക്ക് നിർണായകമെന്ന് ധനമന്ത്രാലയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE