കിലോക്ക് 20 ലക്ഷം! ഇതാണ് ലോകത്തിലെ ഏറ്റവും വിലയേറിയ പഴം

By Desk Reporter, Malabar News
This is the most precious fruit in the world
Ajwa Travels

ഒരു കിലോ തണ്ണിമത്തന് 20 ലക്ഷം രൂപ…! കണ്ണുതള്ളേണ്ട, അങ്ങനെ ചില ‘വിവിഐപി’ പഴങ്ങളും ലോകത്തുണ്ട്. പേര് യുബാരി തണ്ണിമത്തൻ ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ പഴമാണ് ഇത്. ജപ്പാനിൽ മാത്രം ലഭിക്കുന്ന ഈ തണ്ണിമത്തൻ കിട്ടാനും പ്രയാസമാണ്. സാധാരണ കടകളിലോ, സൂപ്പര്‍ മാര്‍ക്കറ്റിലോ പഴം ലഭ്യമല്ല.

ഒരു കിലോഗ്രാം യുബാരി തണ്ണിമത്തൻ വാങ്ങുന്ന പണം ഉണ്ടെങ്കിൽ വേറെ എന്തെല്ലാം കാര്യങ്ങൾ ചെയ്യാമെന്ന് ചിലരെങ്കിലും ഇത് കേട്ടപ്പോൾ ചിന്തിച്ചും കാണും. എന്നാൽ, പൊള്ളുന്ന വിലയാണെങ്കിലും ജപ്പാനിലെ അതിസമ്പന്നര്‍ക്കിടയില്‍ പഴത്തിന് വലിയ ഡിമാന്‍ഡാണ് ഉള്ളത്.

ജപ്പാനിലെ യുബാരി മേഖലയിലാണ് പഴം ഉണ്ടാകുന്നത്. വന്‍ കൃഷിയിടങ്ങളിലല്ലാതെ ഗ്രീന്‍ ഹൗസുകള്‍ക്കുള്ളില്‍ മാത്രമേ പഴം വളരുകയുള്ളൂ. വാഗ്യു ബീഫ്, ഐബേറിയന്‍ ഹാം മുതലായ ഭൂമിശാസ്‌ത്രപരമായ സൂചകങ്ങള്‍ കൊണ്ട് സംരക്ഷിക്കുന്നതിനാലാണ് ഈ തണ്ണിമത്തന് ഇത്രയധികം വില വരുന്നത്.

വരണ്ട കാലാവസ്‌ഥയിലാണ് യുബാരി തണ്ണിമത്തന്‍ വളരുന്നത്. ഈ പ്രദേശത്തെ അഗ്‌നിപർവത ചാരമുള്ള മണ്ണും തണ്ണിമത്തന്‍ വളരാന്‍ സഹായിക്കുന്നുണ്ട്. 25 മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയില്‍ സൂക്ഷിക്കേണ്ടതിനാല്‍ തണ്ണിമത്തന്‍ ഗ്രീന്‍ഹൗസുകളിലാണ് വളരുന്നത്. സൂര്യപ്രകാശമുള്ള പകലുകളിലും തണുത്ത രാത്രികളിലും തണ്ണിമത്തന്‍ മികച്ച രീതിയില്‍ വളരും. ഇതാണ് യുബാരി തണ്ണിമത്തനെ ഇത്ര രുചികരമാക്കുന്നത്.ഈ തണ്ണിമത്തന്‍ വളരുന്ന സീസണ്‍ വളരെ പരിമിതമാണ്. മെയ് അവസാനം മുതല്‍ ഓഗസ്‌റ്റ് ആദ്യം വരെ മാത്രമേ പഴം പാകമാകൂ. യുബാരി തണ്ണിമത്തന്‍ വളര്‍ത്താന്‍ ഉപയോഗിക്കുന്ന വയലുകളുടെ എണ്ണവും പരിമിതമാണ്. കാരണം ഒരു സീസണിന് ശേഷം ഒരു വര്‍ഷം കഴിയുന്നതു വരെ മറ്റൊരു കൃഷിക്കും പാടം ഉപയോഗിക്കാന്‍ കഴിയില്ല.

Most Read:  ഇനി മാതളനാരങ്ങയുടെ തൊലിയും കളയണ്ട; ഏറെയുണ്ട് ഗുണങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE