2,576 സ്വയംതൊഴിൽ സംരംഭങ്ങൾ; സ്‌ത്രീ ശാക്‌തീകരണം ലക്ഷ്യമിട്ട് കുടുംബശ്രീ; റിപ്പോർട്

By News Desk, Malabar News
Ajwa Travels

പാലക്കാട്: സാമൂഹിക, സാമ്പത്തിക, സ്‌ത്രീ സുരക്ഷ ലക്ഷ്യമിട്ട് കുടുംബശ്രീ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പാലക്കാട് ജില്ലയിൽ ജില്ലയില്‍ 27,664 അയല്‍ക്കൂട്ടങ്ങള്‍, 3,73,130 അയല്‍ക്കൂട്ട കുടുംബങ്ങള്‍, 2,576 സ്വയംതൊഴില്‍ സംരംഭങ്ങള്‍, 3,610 സംഘകൃഷി ഗ്രൂപ്പുകള്‍, 26 ബഡ് സ്‌കൂളുകള്‍, 37 ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകള്‍, 13 കമ്മ്യൂണിറ്റി കൗൺസിലിങ് സെന്ററുകൾ, 221 പട്ടികവര്‍ഗ അയല്‍ക്കൂട്ടങ്ങള്‍, 2861 ബാലസഭകള്‍ എന്നിവ കുടുംബശ്രീ വഴി പ്രവർത്തിച്ചുവരുന്നു.

കൂടാതെ, 5 ഡിഡിയുജികെവൈ (ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന) പരിശീലന കേന്ദ്രങ്ങള്‍, 39 എംപാനല്‍ഡ് പരിശീലന കേന്ദ്രങ്ങള്‍, ഒരു സ്നേഹിത ജെന്റര്‍ ഹെല്‍പ് ഡെസ്‌ക്, രണ്ട് ബ്‌ളോക്കുകളിൽ എസ്‌വിഇപി (സ്‌റ്റാർട് അപ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം), 78 ജനകീയ ഹോട്ടലുകള്‍ എന്നിവയും കുടുംബശ്രീയുടെ കീഴിൽ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്.

സാമ്പത്തിക,സാമൂഹിക, സ്‌ത്രീ ശാക്‌തീകരണം ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ സഹായത്തോടെയുളള പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീ നടപ്പാക്കി വരുന്നത്. സ്‌ത്രീകള്‍ക്ക് നൈപുണ്യ വികസനം, വിദഗ്‌ധ തൊഴില്‍ പരിശീലനം എന്നിവക്ക് പുറമെ വ്യക്‌തിഗത-ഗ്രൂപ്പ് കൗണ്‍സിലിങിനായി പാലക്കാട് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ജില്ലാ ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ പ്രവര്‍ത്തിച്ചു വരുന്നു.

വിവിധ ഗവേഷണങ്ങള്‍ക്കൊപ്പം കോഴ്‌സുകളുടെ നടത്തിപ്പ്, ജെന്‍ഡര്‍ അവലോകന പരിശീലനം, അതിക്രമങ്ങളിലും ചൂഷണങ്ങളിലും അകപ്പെടുന്ന സ്‌ത്രീകള്‍ക്ക് പിന്തുണ, സര്‍ക്കാര്‍ സേവനങ്ങളും വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുക എന്നിങ്ങനെയാണ് ജെന്‍ഡര്‍ റിസോഴ്‌സിന്റെ പ്രവർത്തനം.

Also Read: നിലപാടിൽ മാറ്റമില്ല; കാർഷിക നിയമങ്ങൾ മരവിപ്പിച്ച് നിർത്താമെന്ന് മോദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE