ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രതിദിന രോഗബാധ 40,000ന് താഴെയെത്തി. 37,566 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം രാജ്യത്ത് മരിച്ചവരുടെ എണ്ണം 907 ആണ്. 102 ദിവസങ്ങൾക്ക് ശേഷമാണ് രാജ്യത്ത് പ്രതിദിന രോഗബാധ 40,000ന് താഴേക്ക് എത്തുന്നത്. നിലവിൽ രാജ്യത്ത് പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് ബാധിതരുടെ എണ്ണത്തിലും, കോവിഡ് മരണങ്ങളിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് മുക്‌തരായ ആളുകളുടെ എണ്ണം 56,994 ആണ്. പ്രതിദിനം കോവിഡ് ബാധിക്കുന്ന ആളുകളേക്കാൾ കൂടുതലാണ് നിലവിൽ കോവിഡ് മുക്‌തരാകുന്ന ആളുകളുടെ എണ്ണം. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 3,03,16,897 ആണ്. ഇവരിൽ 2,93,66,601 പേരും ഇതുവരെ കോവിഡ് മുക്‌തരായിട്ടുണ്ട്. കൂടാതെ രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ചവരുടെ ആകെ എണ്ണം 3,97,637 ആയി ഉയർന്നു.
രോഗബാധിതരുടെ എണ്ണത്തിൽ ഉണ്ടാകുന്ന കുറവും, രോഗമുക്‌തരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധനയും മൂലം നിലവിൽ കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിയുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 5,52,659 പേരാണ് നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡിനെ തുടർന്ന് ചികിൽസയിൽ കഴിയുന്നത്. കൂടാതെ രാജ്യത്തെ നിലവിലെ കോവിഡ് മുക്‌തി നിരക്ക് 96.87 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി.
Read also : രാമനാട്ടുകര സ്വർണക്കടത്ത്; സജേഷിനെ കസ്‌റ്റംസ് ചോദ്യം ചെയ്യും