തളിപ്പറമ്പ്: വയോധികയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. പയ്യാവൂർ മരുതുംചാൽ സി മോഹനനാണ്(57) 62-കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്‌ജി ആർ രാജേഷാണ് ശിക്ഷ വിധിച്ചത്. 2016 സെപ്‌റ്റംബർ 12നാണ് കേസിന് ആസ്‌പദമായ സംഭവം.
അന്നേ ദിവസം രാവിലെ ബസ് സ്‌റ്റോപ്പിൽ വെച്ച് മോഹനൻ വയോധികയെ അപമാനിക്കാൻ ശ്രമിച്ചിരുന്നു. പിന്നീട് ഉച്ചക്ക് ഒന്നരയോടെ വയോധികയുടെ വീട്ടിൽ കയറിയും പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചു. പയ്യാവൂർ എസ്‌ഐമാരായിരുന്ന സി മല്ലിക, ഐടി സത്യപാലൻ എന്നിവരായിരുന്നു കേസ് അന്വേഷിച്ചത്. വാദി ഭാഗത്തിന് വേണ്ടി സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ഷെറി മോൾ ജോസ് ഹാജരായി.
Most Read| ദുരിതാശ്വാസനിധി വകമാറ്റിയ കേസ്; പുതിയ ബെഞ്ചിന് വീണ്ടും വാദം കേൾക്കണമെന്ന് ലോകായുക്‌ത