പേരാമ്പ്ര : കോഴിക്കോട് പേരാമ്പ്ര സ്വദേശികളായ ദമ്പതികള്‍ക്ക് കര്‍ണാടക ബെല്ലാരിയില്‍ ദാരുണാന്ത്യം. വിന്‍ഡോ എയര്‍ കണ്ടീഷന്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിലാണ് ഇരുവർക്കും ജീവൻ നഷ്‌ടമായത്. ബെല്ലാരിയിലെ ബിസിനസുകാരനും പേരാമ്പ്രയിലെ ആദ്യകാല വ്യാപാരിയുമായിരുന്ന പേരാമ്പ്ര കോടേരിച്ചാല്‍ അപ്പക്കല്‍ ജോയിയും(67) ഭാര്യ ഉഷയുമാണ്(60) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായത്. പരിക്കേറ്റ് ചികിൽസയിലായിരുന്ന ഉഷ ബുധനാഴ്‌ച രാവിലെയും ജോയി ഉച്ചയോടെയുമാണ് മരിച്ചത്.
Read also: രോഗബാധിതർ വർധിക്കുന്നു; ഓക്‌സിജൻ കിടക്കകൾ നിറഞ്ഞ് സംസ്‌ഥാനം