വ്യവസായി ബിആർ ഷെട്ടിയുടെ മുഴുവൻ സ്വത്തുക്കളും മരവിപ്പിക്കാൻ ഉത്തരവിട്ട് യുകെ കോടതി

By News Desk, Malabar News
A UK court has ordered the freezing of the entire assets of businessman BR Shetty

യുഎഇ: പ്രവാസി വ്യവസായിയും അബുദാബി ആസ്‌ഥാനമായ എൻഎംസി ഹെൽത്ത് കെയറിന്റെ സ്‌ഥാപകനുമായ ബിആർ ഷെട്ടിയുടെ ലോകമെമ്പാടുമുള്ള സ്വത്തുവകകൾ മരവിപ്പിക്കാൻ യുകെ കോടതിയുടെ ഉത്തരവ്. എൻഎംസി ഹെൽത്ത് മുൻ സിഇഒയും മലയാളിയുമായ പ്രശാന്ത് മങ്ങാട്ടിന്‍റെയും മറ്റ് ചില ഉദ്യോഗസ്ഥരുടെയും സ്വത്തുക്കള്‍ മരവിപ്പിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

അബുദാബി കൊമേഷ്യൽ ബാങ്ക് നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് നടപടി. ഗുരുതരമായ ക്രമക്കേടുകൾ ആരോപിച്ച് 2020 ഏപ്രിൽ 15നാണ് അബുദാബി കൊമേഴ്ഷ്യൽ ബാങ്ക് ഷെട്ടി, പ്രസാന്ത് മങ്ങാട്ട് തുടങ്ങിയവർക്കെതിരെ ക്രിമിനൽ പരാതി നൽകിയത്. പ്രതികളുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും പിടിച്ചെടുക്കണമെന്നും പരാതിയിൽ പറഞ്ഞിരുന്നു.

നിലവിലെ കോടതി ഉത്തരവ് അനുസരിച്ച് ഷെട്ടിക്കും മറ്റുള്ളവർക്കും അവരുടെ സ്വത്തുക്കൾ ലോകത്തെവിടെയും വിൽക്കാൻ സാധിക്കില്ല.

Also Read: പാവപ്പെട്ടവർക്ക് 5 രൂപക്ക് ഭക്ഷണം; ‘മാ’ പദ്ധതിയുമായി മമത ബാനർജി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE