അഭയ കേസ്; ഉന്നത സ്വാധീനം ഉപയോഗിച്ച് തെളിവുകൾ നശിപ്പിച്ചു; പ്രതിഭാഗം വാദം ചൊവ്വാഴ്‌ച

By News Desk, Malabar News
adult woman free to choose partner_Malabar News
Representational Image
Ajwa Travels

തിരുവനന്തപുരം: സിസ്‌റ്റർ അഭയ കേസിൽ തെളിവുകൾ നശിപ്പിച്ചത് പ്രതികളുടെ ഉന്നത സ്വാധീനം കൊണ്ടാണെന്ന് പ്രോസിക്യൂഷൻ. കേസിൽ അന്വേഷണം നടത്തിയ കോട്ടയം വെസ്‌റ്റ് പോലീസ് സ്‌റ്റേഷനിലെ അഡീഷണൽ എസ്‌ഐ വിവി അഗസ്‌റ്റിൻ ഇൻക്വസ്‌റ്റ് റിപ്പോർട്ടിൽ കൃത്രിമം കാട്ടിയതും ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയ ഡിവൈഎസ്‌പി കെ സാമുവൽ തൊണ്ടിമുതലുകൾ ആർഡിഒ കോടതിയിൽ നിന്ന് വാങ്ങി നശിപ്പിച്ച് കളഞ്ഞതും ഇത് വ്യക്‌തമാക്കുന്നുണ്ടെന്ന് പ്രോസിക്യൂഷൻ സിബിഐ കോടതിയിൽ അറിയിച്ചു.

Also Read: വികസനത്തിന് ഒരു വോട്ട്; എൽഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

പയസ് ടെന്റ് കോൺവെന്റിലെ അടുക്കളയിൽ വെച്ച് സിസ്‌റ്റർ അഭയ കൊല്ലപ്പെടുമ്പോൾ ആ സമയത്ത് അടുക്കളയോട് ചേർന്ന മുറിയിൽ താമസിക്കുന്ന മൂന്നാം പ്രതി സിസ്‌റ്റർ സെഫി അറിയാതെ അവിടെ ഒന്നും സംഭവിക്കില്ലെന്ന് സാക്ഷിമൊഴികളും ശക്‌തമായ തെളിവുകളും കോടതിക്ക് മുമ്പിലുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. സിബിഐ കോടതിയിൽ കഴിഞ്ഞ നാല് ദിവസമായി അന്തിമ വാദം നടത്തുകയായിരുന്നു പ്രോസിക്യൂഷൻ. പ്രതിഭാഗം വാദം ചൊവ്വാഴ്‌ച ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE