സിഗ്‌നൽ ലംഘിച്ചാൽ 50,000 ദിർഹം; പിഴ വർദ്ധിപ്പിച്ച് അബുദാബി

By Desk Reporter, Malabar News
Abu Dhabi_2020 Sep 11
Representational Image
Ajwa Travels

അബുദാബി: ​ഗതാ​ഗത നിയമ ലംഘനത്തിന് പിഴ വർദ്ധിപ്പിച്ച് അബുദാബി. റെഡ് സിഗ്‌നൽ മറികടന്നാൽ ഇനി മുതൽ 50,000 ദിർഹം പിഴയടക്കേണ്ടിവരും. മത്സരയോട്ടം, നമ്പർ പ്ലേറ്റ് ഇല്ലാതെ വാഹനം ഓടിക്കുക, പോലീസ് വാഹനങ്ങൾക്ക് കേടുപാടുണ്ടാക്കുക തുടങ്ങിയവക്കും 50,000 ദിർഹമാണ് പിഴ, ഒപ്പം ആറു മാസത്തേക്ക് ലൈസൻസ് റദ്ദാക്കുകയും ചെയ്യും. വാഹനത്തിന്റെ എൻജിനിലോ ഷാസിയിലോ മാറ്റം വരുത്തിയാൽ 10,000 ദിർഹം ആണ് പിഴ.

അമിത വേഗം, പെട്ടന്ന് വഴിമാറുക, അകലം പാലിക്കാതെ വാഹനമോടിക്കുക, സീബ്രാ ലൈനിൽ കാൽനട യാത്രക്കാർക്ക് മുൻഗണ നൽകാതിരിക്കുക തുടങ്ങിയ കാരണങ്ങളാൽ അപകടമുണ്ടായാൽ 5000 ദിർഹമാണ് പിഴ. പത്തുവയസ്സിൽ താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തിയാൽ 5000 ദിർഹം പിഴ ചുമത്തുകയും വാഹനം കണ്ടുകെട്ടുകയും ചെയ്യും. 7000 ദിർഹത്തിനു മുകളിലുള്ള എല്ലാ പിഴകളും ഒറ്റത്തവണയായി അടക്കണമെന്നും പോലീസ് അറിയിച്ചു. കൂടാതെ, പിടിച്ചെടുത്ത വാഹനം മൂന്നുമാസത്തിനു ശേഷം തിരിച്ചെടുത്തില്ലെങ്കിൽ ലേലത്തിനു വക്കുമെന്നും പോലീസ് മുന്നറിയിപ്പു നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE