വൈത്തിരി റിസോർട്ട് ഉടമയെ അടിച്ചു കൊന്ന കേസിൽ പ്രതി പിടിയിൽ

By Trainee Reporter, Malabar News
DYFI leader uAccused arrested in Vaithiri resort owner's murder casender arrest
Representational Image
Ajwa Travels

വയനാട്: വൈത്തിരി റിസോർട്ട് ഉടമയെ അടിച്ചു കൊന്ന കേസിൽ പ്രതി പിടിയിൽ. 17 വർഷത്തോളം വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഇന്റർപോളിന്റെ സഹായത്തോടെയാണ് ക്രൈം ബ്രാഞ്ച് പ്രതിയെ പിടികൂടിയത്. സൗദി-ഒമാൻ അതിർത്തിയിൽ നിന്നാണ് ഇയാളെ കസ്‌റ്റഡിയിൽ എടുത്തത്. മലപ്പുറം മോങ്ങം സ്വദേശി മുഹമ്മദ് ഹനീഫയാണ് പിടിയിലായത്.

വൈത്തിരിയിലെ റിസോർട്ട് ഉടമയെ കാറിനുള്ളിൽ വെച്ച് അടിച്ചു കൊലപ്പെടുത്തിയ ശേഷം കൊക്കയിൽ ഉപേക്ഷിക്കുകയായിരുന്നു. ഇതിന്റെ മുഖ്യ ആസൂത്രകനായി പ്രവർത്തിച്ച പ്രതിയാണ് മുഹമ്മദ് ഹനീഫ. ക്രൈം ബ്രാഞ്ച് എസ്‌പി കെകെ മൊയ്‌തീൻകുട്ടിയും സംഘവും പ്രതിയെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചു.

17 വർഷം പ്രതി ഒളിവിൽ കഴിയുക ആയിരുന്നെങ്കിലും മറ്റു വിമാനത്താവളങ്ങൾ വഴി അദ്ദേഹം കേരളത്തിലെത്തി വീട്ടിലേക്ക് പോകാറുണ്ടായിരുന്നു. ഇതിനിടെ, മറ്റൊരു അഡ്രസ് ഉപയോഗിച്ച് പാസ്‌പോർട്ട് പുതുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ക്രൈം ബ്രാഞ്ചിന് ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നത്. പിന്നാലെയാണ് അറസ്‌റ്റ്. കോഴിക്കോട് താമരശേരി കോടതിയിൽ പ്രതിയെ ഹാജരാക്കും.

Most Read: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തൃശൂരിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE