വോട്ടർ പട്ടികയിൽ പേര് ചേർക്കൽ; ഒക്‌ടോബർ 27 മുതൽ 31 വരെ അവസാന അവസരം

By Desk Reporter, Malabar News
Voters List_Malabar News
Representational Image
Ajwa Travels

തിരുവനന്തപുരം: ഉടനെ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ വോട്ടർ പട്ടികയിൽ പേര് ഉണ്ടാകണം. വോട്ടർ പട്ടികയിൽ പേരുണ്ടോയെന്ന് വോട്ടർ പട്ടികയുടെ കോപ്പി പരിശോധിച്ചോ ഓൺലൈൻ സംവിധാനം വഴിയോ ഉറപ്പുവരുത്തുക. അതുമല്ലങ്കിൽ നിങ്ങൾക്ക് പരിചയമുള്ള നാട്ടിലെ ഏതെങ്കിലും രാഷ്‌ട്രീയപാർട്ടി പ്രവർത്തകരെ ബന്ധപെട്ട് അവരോട് അന്വേഷിച്ചും ഉറപ്പ് വരുത്താവുന്നതാണ്.

2020 ഒക്‌ടോബർ 1ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടില്ലാത്ത വ്യക്‌തികൾക്ക് പേര് ചേർക്കുന്നതിന് ഒക്‌ടോബർ 27 മുതൽ 31 വരെ വീണ്ടും അവസരം ഒരുക്കിയിട്ടുണ്ട്. അത് വിനിയോഗിക്കാൻ എല്ലാ പൗരൻമാരും ശ്രദ്ധവെക്കുക. 941 ഗ്രാമപഞ്ചായത്തുകൾ, 86 മുനിസിപ്പാലിറ്റികൾ, 6 കോർപ്പറേഷനുകൾ എന്നിവിടങ്ങളിലെ അന്തിമ വോട്ടർപട്ടിക ഒക്‌ടോബർ 1നാണ് പ്രസിദ്ധീകരിച്ചിരുന്നത്.

ഈ ലിങ്കിൽ കയറി അവരവരുടെ പേരുണ്ടോ എന്നതും തെറ്റുകൾ ഉണ്ടോ എന്നതും വളരെ ലളിതമായി പരിശോധിക്കാവുന്നതാണ്: Kerala Gov Voters List

വോട്ടർ പട്ടികയിൽ നിന്നും പേരുകൾ ഒഴിവാക്കുന്നതിനും ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനുമുളള അപേക്ഷകളും ഈ ലിങ്കിൽ സമർപ്പിക്കാം. മരണപ്പെട്ടവരെയും സാധാരണ താമസക്കാരല്ലാത്ത ആളുകളെയും പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനുളള ആക്ഷേപങ്ങൾ ഫോം 5ലും ഫോം 8ലും നേരിട്ടോ തപാലിലൂടെയോ അതാത് ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസർമാർക്ക് സമർപ്പിക്കാം. ഓൺലൈൻ ചെയ്യാൻ കഴിയുന്നവർക്ക് അതിനായും മുകളിലുള്ള ലിങ്ക് ഉപയോഗിക്കാം. എന്തെങ്കിലും സംശയങ്ങൾ ഉണ്ടായാൽ പരിസരത്തെ ബന്ധപ്പെട്ട ഓഫീസിൽ നിന്നോ ഏതെങ്കിലും രാഷ്‌ടീയപാർട്ടി പ്രവർത്തകരുടെ സഹായമോ തേടാം. .

പ്രവാസികൾക്കും വോട്ടർപട്ടികയിൽ ഓൺലൈനിലൂടെ പേര് ചേർക്കുന്നതിന് അവസരം ഉണ്ട്. ഓർക്കുക, സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ വോട്ടർ പട്ടികയിൽ പേര് ഉണ്ടാകണം. ഇനിയും താമസിക്കാതെ, വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പ് വരുത്തുക.

കൂടുതൽ വിവരങ്ങൾക്ക് സംസ്‌ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലെ ഇനി പറയുന്ന നമ്പറിലോ ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്. Phone: +91 471 2337684,  ഇ-മെയിൽ [email protected]

Most Read: നിയമസഭാ കയ്യാങ്കളി കേസ്; സർക്കാരിന് തിരിച്ചടി; സ്‌റ്റേ ആവശ്യം തള്ളി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE