കണ്ണൂരിൽ റൺവേയിൽ ഇറങ്ങിയ ശേഷം വിമാനം വീണ്ടും പറന്നുയർന്നു; പരിഭ്രാന്തി

By News Desk, Malabar News
India Again Extends The Ban On International Flights

മട്ടന്നൂർ: ചെന്നൈയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനം കണ്ണൂർ വിമാനത്താവളത്തിലെ റൺവേയിൽ ഇറങ്ങിയ ശേഷം വീണ്ടും പറന്നുയർന്നു. വലിയ ശബ്‌ദവും കുലുക്കവും ഉണ്ടായതിനെ തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി. വിമാന ലാൻഡിങ്ങിൽ അൺസ്‌റ്റെബിലൈസ്‌ഡ്‌ അപ്രോച്ച് എന്ന പ്രശ്‌നമാണിതെന്ന് കിയാൽ അധികൃതർ പറഞ്ഞു.

പൈലറ്റിന് റൺവേ വ്യക്‌തമായി കാണാതെ വരികയോ എതിർ ദിശയിലുള്ള കാറ്റോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടായാൽ വീണ്ടും പറന്നുയരുന്നതാണിത്. ചെന്നൈയിൽ നിന്ന് ശനിയാഴ്‌ച വൈകിട്ട് 3.15ഓടെ കണ്ണൂരിൽ ഇറങ്ങേണ്ട ഇൻഡിഗോ എടിആർ- 6ഇ 7372 വിമാനമാണ് ലാൻഡിങ്ങിന് ശേഷം വീണ്ടും പറന്നുയർന്നത്. കാൽ മണിക്കൂറോളം ചുറ്റി പറന്നതിന് ശേഷം 3.40നാണ് വിമാനം വീണ്ടും റൺവേയിൽ ഇറങ്ങിയത്.

65ഓളം യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. എന്താണ് സംഭവിച്ചതെന്ന് അറിയാതെ യാത്രക്കാർ ആശങ്കയിലായിരുന്നു. പ്രതികൂല കാലാവസ്‌ഥയിൽ സംഭവിക്കാവുന്നതാണിതെന്ന് അധികൃതർ വ്യക്‌തമാക്കി.

Most Read: കേരളത്തിൽ ഈ വർഷം മിന്നൽ പ്രളയത്തിന് സാധ്യതയെന്ന് കാലാവസ്‌ഥാ പഠനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE