ജപ്‌തി തടയാൻ ഭേദഗതി; കേരള റവന്യൂ റിക്കവറി നിയമത്തിൽ സമഗ്ര മാറ്റം

By News Desk, Malabar News
Kerala Revenue Recovery Act
Representational Image
Ajwa Travels

തിരുവനന്തപുരം: കേരള റവന്യൂ റിക്കവറി നിയമത്തിൽ സമഗ്രമായ ഭേദഗതി വരുത്താനൊരുങ്ങി സർക്കാർ. ഇതിനായി അന്തിമ ഭേദഗതി ശുപാർശ സമർപ്പിക്കാൻ നാലംഗ കമ്മിറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. ചെറുകിട കർഷകരുടെ വീടും കൃഷിഭൂമിയും ജപ്‌തി ചെയ്യുന്നത് തടയാൻ ഭേദഗതിയിൽ വ്യവസ്‌ഥയുണ്ടാകും. ഇതോടൊപ്പം വായ്‌പാ കുടിശിക തിരിച്ചടയ്‌ക്കാൻ കൂടുതൽ ഗഡുക്കൾ അനുവദിക്കും.

1968ലെ റവന്യൂ റിക്കവറി നിയമം കാലാനുസൃതമായി പരിഷ്‌കരിക്കാനാണ് സർക്കാർ തീരുമാനം. ഭേദഗതി സംബന്ധിച്ച് ലാന്റ് റവന്യൂ കമ്മീഷണർ ശുപാർശ ചെയ്‌തതിന്റെ അടിസ്‌ഥാനത്തിലാണ് അന്തിമ കരട് ഭേദഗതി ശുപാർശ സമർപ്പിക്കാൻ നാലംഗ സമിതിയെ സർക്കാർ നിയോഗിച്ചത്. റവന്യൂ റിക്കവറി അസിസ്‌റ്റന്റ് കമ്മീഷണർ നോഡൽ ഓഫിസറായ കമ്മിറ്റിയിൽ ലോ ഓഫിസറും അംഗമാണ്. വിവിധ വിഭാഗങ്ങളുമായി ചർച്ച നടത്തി അഞ്ചു മാസത്തിനകം കമ്മിറ്റി റിപ്പോർട് സമർപ്പിക്കണമെന്നാണ് സർക്കാരിന്റെ നിർദ്ദേശം.

സർക്കാർ സ്‌ഥാപനങ്ങളിൽ നിന്നും സർക്കാർ നിയന്ത്രിത ധനകാര്യ സ്‌ഥാപനങ്ങളിൽ നിന്നും വായ്‌പയെടുത്ത ശേഷം ജപ്‌തി നടത്തിയ സംഭവങ്ങളുണ്ട്. ഇത് ലേലത്തിന് വെച്ചെങ്കിലും മറ്റാരും വാങ്ങാനില്ലാത്തതിനാൽ സർക്കാർ തന്നെ ഏറ്റെടുത്ത ഭൂമിയുണ്ട്. ഇങ്ങനെ ബോട്ട് ഇൻ ലാന്റ് ആയി ഏറ്റെടുത്ത സ്‌ഥലം ഉടമകൾക്ക് തന്നെ ലഭ്യമാക്കാൻ നടപടി ലളിതമാക്കും. ഇതിനുള്ള കലായളവ് നീട്ടി നൽകും.

അഞ്ചു ലക്ഷം വരെയുള്ള വായ്‌പാ കുടിശികയ്‌ക്ക് ഗ്രാമങ്ങളിൽ ഒരേക്കറും നഗരത്തിൽ അരയേക്കറും വരെയുള്ള കൃഷിഭൂമിയെയാണ് ഒഴിവാക്കുക. കടക്കാരന്റെ ഏക കിടപ്പാടം ആയിരം ചതുരശ്ര അടിയിൽ കുറവാണെങ്കിൽ ജപ്‌തി പാടില്ലെന്ന വ്യവസ്‌ഥയും ഉൾപ്പെടുത്തും. ജപ്‌തി നടത്തുന്നതിന് സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കുന്നതും തടയും. കേന്ദ്രത്തിന്റെ സർഫാസി ആക്‌ടിനെ പ്രതിരോധിക്കാനുള്ള വ്യവസ്‌ഥകളും പരിഗണനയിലുണ്ട്.

Also Read: മുല്ലപ്പെരിയാർ വിഷയം; തമിഴ്‌നാട്ടിൽ പൃഥ്വിരാജിന്റെ കോലം കത്തിച്ച് പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE