തിരുമുമ്പ് ഭവനത്തില്‍ കാര്‍ഷിക പഠനകേന്ദ്രം; യാഥാര്‍ഥ്യമാവുന്നത് അതുല്യ പ്രതിഭക്കുള്ള നിത്യസ്‌മാരകം

By Staff Reporter, Malabar News
malabar image_malabar news
ടിഎസ് തിരുമുമ്പിന്റെ ഭവനം
Ajwa Travels

കാസര്‍ഗോഡ്: കവിയും സ്വാതന്ത്ര്യസമര സേനാനിയുമായ ടിഎസ് തിരുമുമ്പിന്റെ ഭവനം കാര്‍ഷിക-സാംസ്‌കാരിക പഠനകേന്ദ്രമാക്കി മാറ്റുന്നു. ഭവനത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 25 ലക്ഷം രൂപ ചെലവിട്ട് നടത്തുന്ന ഒന്നാം ഘട്ട പ്രവര്‍ത്തങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകും. കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പടുത്തിയാണ് കാര്‍ഷിക സാംസ്‌ക്കാരിക പഠനകേന്ദ്രം നിര്‍മ്മിക്കുന്നത്.

കൃഷിയുമായി ബന്ധപ്പെട്ട അറിവുകള്‍ പുതുതലമുറക്ക് പകരുക എന്ന ലക്ഷ്യമാണ് കാര്‍ഷിക പഠനകേന്ദ്രം വിഭാവനം ചെയ്യുന്നത്. രണ്ടാം ഘട്ടത്തില്‍ കാര്‍ഷിക മ്യൂസിയത്തിന്റെ പ്രവര്‍ത്തനമാണ് നടത്തുക. കാര്‍ഷിക മ്യൂസിയത്തില്‍ പഴയകാല ഉപകരണങ്ങളോടൊപ്പം പുതിയ ഉപകരണങ്ങളുടെ പ്രദര്‍ശനവും ഉണ്ടാവും. കൂടാതെ കാര്‍ഷിക സംസ്‌കൃതിയെ പരിചയപ്പെടുത്തുന്ന വിവിധ ഫോട്ടോകളും പ്രദര്‍ശിപ്പിക്കും. ഇതിലേക്കായി പഴയ കാര്‍ഷിക ഉപകരണങ്ങള്‍ ശേഖരിക്കുകയും നാമാവശേഷമായവയുടെ മാതൃകകള്‍ രൂപകല്‍പനയും ചെയ്യും. രണ്ടാം ഘട്ട പ്രവൃത്തികള്‍ക്ക് 65 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.

കാര്‍ഷിക സാംസ്‌ക്കാരിക പഠനകേന്ദ്രമാക്കി മാറ്റുന്ന ടിഎസ് തിരുമുമ്പിന്റെ ഭവനവും പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം ഏറ്റെടുത്ത സ്‌ഥലങ്ങളില്‍ ഉള്‍പ്പെടുന്നതാണ്. രണ്ടു പതിറ്റാണ്ടു മുമ്പ് സര്‍വകലാശാല ഏറ്റെടുത്ത ഭവനത്തില്‍ രണ്ടുകോടി രൂപ ചെലവഴിച്ചാണ് പഠനകേന്ദ്രം ഒരുങ്ങുന്നത്.

25 സെന്റ് സ്‌ഥലത്താണ് ഭവനം സ്‌ഥിതി ചെയ്യുന്നത്. മ്യൂസിയത്തിലെ പ്രദര്‍ശന വസ്‌തുക്കളില്‍ ഭവനത്തിലുളള ടിഎസ് തിരുമുമ്പിന്റെ പുസ്‌തകശേഖരവും കൈയെഴുത്ത് പ്രതികളും അദ്ദേഹം ഉപയോഗിച്ചിട്ടുളള വസ്‌തുക്കളും ഉള്‍പ്പെടുത്തും. പുതുതലമുറക്ക് പോയ കാലത്തിലെ കാര്‍ഷിക പാരമ്പര്യത്തെ തിരിച്ചറിയുന്നതിനുളള അവസരം എന്നതിനപ്പുറം ദേശീയ സ്വാതന്ത്ര്യ സമരത്തിനും സാമൂഹിക പരിഷ്‌ക്കരണ പ്രസ്‌ഥാനത്തിനും കേരളം സംഭാവന ചെയ്‌ത അതുല്യ പ്രതിഭക്കുള്ള നിത്യസ്‌മാരകം കൂടിയാണ് പഠന കേന്ദ്രം നിലവില്‍ വരുന്നതോടെ യാഥാര്‍ഥ്യമാവുന്നത്.

Read Also: കാഞ്ഞങ്ങാട്ട് കടല്‍വെള്ളത്തിന് പച്ചനിറം; ആശങ്ക വേണ്ടെന്ന് വിദഗ്‌ധർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE