കാബൂൾ: അഫ്‌ഗാനിസ്‌ഥാൻ പിടിച്ചെടുത്ത ശേഷം നിരവധി നിയന്ത്രണങ്ങളാണ് അനുദിനം താലിബാൻ രാജ്യത്ത് കൊണ്ടുവരുന്നത്. ഇപ്പോഴിതാ അഫ്‌ഗാനിൽ ഐപിഎൽ ക്രിക്കറ്റിനും താലിബാൻ വിലക്കേർപ്പെടുത്തിയെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇസ്‌ലാം വിരുദ്ധ ഉള്ളടക്കമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
രാജ്യത്ത് ഐപിഎൽ സംപ്രേഷണം വേണ്ട എന്നാണ് താലിബാൻ തീരുമാനം. ഇസ്‌ലാം വിരുദ്ധമായ പലതും ഐപിഎല്ലിൽ കാണുന്നതായാണ് താലിബാന്റെ ആരോപണം. ചിയർ ഗേൾസിന്റെ നൃത്തവും മൽസരം കാണാനെത്തുന്നവർ മുടി പുറത്തു കാണിക്കുന്നതുമെല്ലാം നിരോധനത്തിന് കാരണമായി താലിബാൻ പറയുന്നു.
അതേസമയം അഫ്‌ഗാൻ താരങ്ങളായ റാഷിദ് ഖാൻ, മുഹമ്മദ് നബി, മുജീബുർ റഹ്‌മാൻ എന്നിവർ ഐപിഎല്ലിന്റെ ഭാഗമാണ്.
അഫ്‌ഗാൻ ക്രിക്കറ്റ് ബോർഡ് മുൻ മീഡിയ മാനേജരും മാദ്ധ്യമ പ്രവർത്തകനുമായ ഇബ്രാഹിം മൊമദ് നിരോധനത്തിന്റെ കാരണം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്‌തിരുന്നു.
Afghanistan national ? ? will not broadcast the @IPL as usual as it was reportedly banned to live the matches resumed tonight due to possible anti-islam contents, girls dancing & the attendence of barred hair women in the ?️ by Islamic Emirates of the Taliban. #CSKvMI pic.twitter.com/dmPZ3rrKn6
— M.ibrahim Momand (@IbrahimReporter) September 19, 2021
നേരത്തെ വനിതാ ക്രിക്കറ്റ് ടീമിന് താലിബാൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ക്രിക്കറ്റ് ഓസ്‌ട്രേലിയ അഫ്‌ഗാനുമായുള്ള പരമ്പരയിൽ നിന്ന് പിൻമാറി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
Most Read: കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ബിനീഷിന്റെ ജാമ്യാപേക്ഷയെ വീണ്ടും എതിര്‍ത്ത് ഇഡി