വയനാട്: സ്വീപ് പദ്ധതിയുടെ കാമ്പസ് ടു കാമ്പസ് പരിപാടിയുടെ ഭാഗമായി മുട്ടിൽ ഡബ്ളൃൂ എംഒ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റ് വിദ്യാർഥികൾ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു.
വോട്ടെടുപ്പിന്റെ പ്രാധാന്യം വിദ്യാർഥികൾക്ക് ഇടയിൽ പ്രചരിപ്പിക്കുന്നതിനാണ് ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചത്. മീനങ്ങാടി സെന്റ് ഗ്രിഗോറിയോസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, മീനങ്ങാടി സെന്റ് മേരീസ് കോളേജ്, സുൽത്താൻ ബത്തേരി കോ-ഓപ്പറേറ്റീവ് ആർട്‌സ് കോളേജ്, സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ്, പുൽപ്പള്ളി പഴശ്ശിരാജ കോളേജ് എന്നിവിടങ്ങളിലാണ് പരിപാടി അവതരിപ്പിച്ചത്.
സ്വീപ് നോഡൽ ഓഫീസറായ അസിസ്‌റ്റന്റ് കളക്‌ടർ ഡോ.ബൽപ്രീത് സിങ്, ഡെപ്യൂട്ടി ജില്ലാ പ്‌ളാനിംഗ് ഓഫീസർ സുഭദ്ര നായർ, സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെന്റ് എച്ച്‌ഒഡി അഹമ്മദ് മുനവ്വിർ, ടീച്ചർമാരായ റീജ റപ്പായ്, സുഹാൻ നിഷാദ്, അബ്‌ദുൾ നിസാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
Also Read: തിരഞ്ഞെടുപ്പ്; കണ്ണൂരിൽ 41.68 ലക്ഷം രൂപ പിടിച്ചെടുത്തു