ഭഗവന്ദ് മൻ; പഞ്ചാബിൽ ആം ആദ്‌മിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി

By Syndicated , Malabar News
aam admi

മൊഹാലി: പഞ്ചാബിൽ ആം ആദ്‌മിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയായി ഭഗവന്ദ് മൻ. ദേശീയ കൺവീനറും ഡെൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളാണ് പ്രഖ്യാപനം നടത്തിയത്. പാർട്ടിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി ആരാകണമെന്ന അഭിപ്രായം രേഖപ്പെടുത്താൻ പഞ്ചാബിലെ ജനങ്ങളോട് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിനായി പ്രത്യേക ഫോൺ നമ്പറും പ്രചരിപ്പിച്ചിരുന്നു. തുടർന്ന് നടന്ന ജനഹിത പരിശോധനയിൽ ഭഗവന്ദ് മാനെ 93.3 ശതമാനം പേർ പിന്തുണച്ചതായാണ് റിപ്പോർട്.

നിലവിൽ പഞ്ചാബ് സാങ് രൂർ മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാ എംപിയാണ് ഭഗവന്ദ് മൻ. ടെലിവിഷൻ ഷോകളിലും സിനിമകളിലും ഹാസ്യ കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രശസ്‌തനായ ഭഗവന്ദ് മൻ 2011ലാണ് രാഷ്‌ട്രീയ പ്രവേശനം നടത്തിയത്. മൺപ്രീത് സിങ് ബാദൽ നേതൃത്വം നൽകുന്ന പഞ്ചാബ് പീപ്പിൾസ് പാർട്ടിയിലാണ് ഇദ്ദേഹം ആദ്യം അംഗമായത്. 2014ൽ ആം ആദ്‌മി പാർട്ടിയിൽ ചേർന്ന ഭഗവന്ദ്, സാങ് രൂർ മണ്ഡലത്തിൽ നിന്നും ജനവിധി തേടി. തുടർന്ന് 2019ൽ വീണ്ടും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

177 അംഗ പഞ്ചാബ് നിയമസഭയിലേക്ക് ഫെബ്രുവരി 20നാണ് വോട്ടെടുപ്പ് നടക്കുക. മാർച്ച് 10ന് ഫലം പ്രഖ്യാപിക്കും.

Read also: ഇത്രയും കള്ളങ്ങൾ പറയാൻ ടെലിപ്രോംപ്റ്ററിന് കഴിയില്ല; മോദിയെ പരിഹസിച്ച് രാഹുൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE