മലയാളത്തിൽ ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ച സച്ചിയുടെ ‘അയ്യപ്പനും കോശിയും’ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക്, ‘ഭീംല നായക്’ ട്രെയ്‌ലർ എത്തി. സിതാര എന്റര്‍ടെയിന്‍മെന്റ്സ് നിർമിക്കുന്ന ചിത്രത്തിൽ പവന്‍ കല്യാണും റാണ ദഗുബാട്ടിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മലയാളത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ തെലുങ്കിലെത്തുമ്പോള്‍ ഭീംല നായക് ആകുന്നു. പവന്‍ കല്യാണാണ് ഈ വേഷം ചെയ്യുന്നത്. പൃഥ്വിരാജ് ചെയ്‌ത കോശിയുടെ റോളില്‍ റാണ ദഗുബാട്ടിയും എത്തുന്നു.
പവന്‍ കല്യാണ്‍ സിനിമകളുടെ ശൈലി പിന്തുടരുന്ന രീതിയിലുള്ള മാറ്റം തെലുങ്ക് പതിപ്പിനുണ്ടാകും. പവന്‍ കല്യാണിന്റെ കഥാപാത്രത്തിലൂടെ കഥ പറയുന്ന രീതിയിലാണ് തെലുങ്ക് പതിപ്പെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സാഗര്‍ ചന്ദ്രയാണ് തെലുങ്ക് പതിപ്പിന്റെ സംവിധാനം നിർവഹിക്കുന്നത്. നിത്യ മേനോനും സംയുക്‌താ മേനോനും നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഫെബ്രുവരി 25ന് തിയേറ്ററുകളിലെത്തും.
രവി കെ ചന്ദ്രൻ ഛായാഗ്രഹണവും തമൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. റാം ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രഫിക്ക് പിന്നിൽ. ത്രിവിക്രം ശ്രീനിവാസാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്.
അതേസമയം ചിത്രത്തിന്റെ ബോളിവുഡ് പതിപ്പും ഒരുങ്ങുന്നുണ്ട്. സിനിമയുടെ നിർമാണാവകാശം നേടിയിരിക്കുന്നത് ജോണ്‍ എബ്രഹാമാണ്.
Most Read: പൗരത്വ നിയമ ഭേദഗതിയുമായി മുന്നോട്ടെന്ന് ആവർത്തിച്ച് അമിത് ഷാ