മലപ്പുറത്ത് വൻ സ്വർണവേട്ട; ഒമ്പത് പേർ അറസ്‌റ്റിൽ

By Trainee Reporter, Malabar News
Gold Seized In Malappuram
Ajwa Travels

മലപ്പുറം: ജില്ലയിലെ വിവിധ സ്‌ഥലങ്ങളിൽ ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് നടത്തിയ പരിശോധനയിൽ ഒമ്പത് കിലോ 750 ഗ്രാം സ്വർണം പിടികൂടി. കവനൂരിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച അഞ്ചു കിലോ 800 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ഉരുക്കു കേന്ദ്രത്തിൽ നിന്നാണ് ഇത്രയും സ്വർണം പിടിച്ചെടുത്തത്. കാവനൂർ എളിയപ്പറമ്പിലെ ഫസലു റഹ്‌മാന്റെ വീട്ടിൽ നിന്നും 850 ഗ്രാമും വെള്ളില സ്വദേശി അലവിയുടെ വീട്ടിൽ നിന്ന് ഒന്നര കിലോ സ്വർണവും പിടിച്ചെടുത്തു.

അലവിയുടെ വീട്ടിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച 62 ലക്ഷം രൂപയും പിടികൂടിയിട്ടുണ്ട്. കരിപ്പൂർ, കൊച്ചി വിമാനയാത്രക്കാരായ പോത്തൻ ഉനൈസ്, ഇസ്‌മായിൽ ഫൈസൽ എന്നിവരിൽ നിന്ന് ഒന്നരകിലോ സ്വർണവും പിടികൂടി. ഇവരടക്കം സ്വർണ ഇടപാടുകാരായ ഒമ്പത് പേരെ കൊച്ചി ഡിആർഐ ഉദ്യോഗസ്‌ഥർ അറസ്‌റ്റ് ചെയ്‌തു.

മുഹമ്മദ് മുസ്‌തഫ, മുഹമ്മദ് ശിഹാബുദ്ധീൻ, മുഹമ്മദ് അഷ്‌റഫ്, ആഷിഖ് അഷറഫ് അലി, വീരാൻ കുട്ടി, എന്നിവരാണ് അറസ്‌റ്റിലായ മറ്റുള്ളവർ. വിപണിയിൽ നാലുകോടി 75 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടിച്ചെടുത്തത്.

Most Read: കേരളത്തെ സ്‌ത്രീ സൗഹൃദ സംസ്‌ഥാനമാക്കുക ലക്ഷ്യം; മന്ത്രി വീണാ ജോര്‍ജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE