ആലപ്പുഴ ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്‌ഥിരീകരിച്ചു; രോഗം താറാവുകളിൽ

കുട്ടനാട്ടിലെ എടത്വ, ചെറുതന എന്നിവിടങ്ങളിലാണ് രോഗം സ്‌ഥിരീകരിച്ചത്‌.

By Trainee Reporter, Malabar News
Bird Flu Kerala
Rep. Image
Ajwa Travels

ആലപ്പുഴ: ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്‌ഥിരീകരിച്ചു. കുട്ടനാട്ടിലെ എടത്വ, ചെറുതന എന്നിവിടങ്ങളിലാണ് രോഗം സ്‌ഥിരീകരിച്ചത്‌. താനക്കണ്ടത്തിൽ ദേവരാജൻ, ചിറയിൽ രാഘുനാഥൻ എന്നിവരുടെ താറാവുകൾക്കാണ് രോഗമുള്ളത്. ഇവിടങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. പിന്നാലെ ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്‌ഥിരീകരിച്ചത്‌.

അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ് ആയി. രഘുനാഥന് രണ്ടുമാസം പ്രായമുള്ള 2000 താറാവുകളും ദേവരാജന് മൂന്ന് മാസം പ്രായമുള്ള 15,000 താറാവുകളുമാണ് ഉള്ളത്. പക്ഷികളെ കൂടുതലായി ബാധിക്കുന്ന വൈറസാണ് ‘എച്ച്5 എൻ1’. എന്നാൽ, ഇത് മനുഷ്യരിലും ബാധിക്കാം.

രോഗം ബാധിച്ച പക്ഷികളുമായോ അവരുടെ കാഷ്‌ഠവുമായോ മലിനമായ പ്രതലങ്ങളുമായോ നേരിട്ടുള്ള സമ്പർക്കം വൈറസ് പടരുന്നതിനുള്ള വഴികളാണ്. അണുബാധ ഇതുവരെ മനുഷ്യരിൽ എളുപ്പത്തിൽ പകരാൻ സാധിച്ചിട്ടില്ലെങ്കിലും അത് സംഭവിക്കുമ്പോൾ മരണനിരക്ക് 60 ശതമാനം വരെ ഉയർന്നേക്കാം.

Most Read| ‘എക്‌സ്’ നിരോധിച്ച് പാകിസ്‌ഥാൻ; രാജ്യസുരക്ഷയിൽ ആശങ്കയെന്ന് വിശദീകരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE