ന്യൂഡെൽഹി: എഎപി നേതാവും ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് അമിത് മാളവ്യ. കെജ്‌രിവാള്‍ അര്‍ബന്‍ നക്‌സലാണെന്ന് മാളവ്യ പറഞ്ഞു. ‘കശ്‌മീര്‍ ഫയല്‍സ്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നിയമസഭയില്‍ കെജ്‌രിവാള്‍ നടത്തിയ പരാമര്‍ശമാണ് മാളവ്യയെ പ്രകോപിപ്പിച്ചത്.
കശ്‌മീര്‍ ഫയല്‍സിന് നികുതി ഒഴിവാക്കുന്നതിന് പകരം, നിര്‍മാതാക്കള്‍ സിനിമ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌താല്‍ എല്ലാവര്‍ക്കും സൗജന്യമായി കാണാമല്ലോ എന്നായിരുന്നു കെജ്‌രിവാൾ സഭയിൽ പറഞ്ഞത്. മുന്‍പ് ‘നില്‍ ബട്ടേ സാന്റാ’, ‘സാന്‍ഡ് കി ആംഖ്’ എന്നീ ചിത്രങ്ങള്‍ക്ക് നികുതി ഒഴിവാക്കിയ കെജ്‌രിവാളിന്റെ നടപടിയെ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു വിമർശനം.
Only an inhuman, cruel and depraved mind can laugh at and deny the genocide of Kashmiri Hindus. Kejriwal has ripped open the wounds of the Hindu community, who have been forced to live as refugees in their own country, for 32 long years, by calling #KashmirFiles a झूठी फ़िल्म… pic.twitter.com/63w2x9QKqq
— Amit Malviya (@amitmalviya) March 25, 2022
നിര്‍ദയനും, ക്രൂരനും, മ്ലേഛമായ മനസുള്ളയാള്‍ക്കും മാത്രമേ കശ്‌മീരി ഹിന്ദുക്കളുടെ വംശഹത്യയില്‍ ചിരിക്കാനും നിഷേധിക്കാനും സാധിക്കൂ. കശ്‌മീര്‍ ഫയല്‍സ് നുണച്ചിത്രമാണെന്ന് പറഞ്ഞതിലൂടെ 32 കൊല്ലമായി സ്വന്തം രാജ്യത്ത് അഭയാര്‍ഥികളായി കഴിയാന്‍ നിര്‍ബന്ധിതരായ ഹിന്ദു സമൂഹത്തിന്റെ മുറിവുകളെ വീണ്ടും ഉണർത്തുകയാണ് കെജ്‌രിവാൾ ചെയ്യുന്നതെന്നും മാളവ്യ ട്വിറ്ററിലൂടെ ആരോപിച്ചു.
അതേസമയം, ബിജെപി ഭരിക്കുന്ന നിരവധി സംസ്‌ഥാനങ്ങളില്‍ കശ്‌മീര്‍ ഫയല്‍സിന് നികുതി ഒഴിവാക്കിയിട്ടുണ്ട്. വിവേക് അഗ്‌നിഹോത്രിയാണ് സിനിമയുടെ സംവിധായകന്‍. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ സിനിമയെ അനുകൂലിച്ച് രംഗത്തെത്തുകയും ചെയ്‌തിരുന്നു.
Read Also: ബംഗാളിലെ അക്രമം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി