ത്രിപുര ഗോത്ര കൗണ്‍സില്‍ തിരഞ്ഞെടുപ്പ്; തകർന്നടിഞ്ഞ് ബിജെപി

By Staff Reporter, Malabar News
Tripura Tribal Council Election
Representational Image
Ajwa Travels

അഗര്‍ത്തല: ത്രിപുരയിലെ ഗോത്ര കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും കനത്ത തിരിച്ചടി. പുതുതായി രൂപീകരിക്കപ്പെട്ട ടിപ്ര (ടിഐപിആര്‍എ- ദി ഇന്‍ഡീജിനസ് പ്രോഗ്രസീവ് റീജ്യനല്‍ അലയന്‍സ്) എന്ന പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ തരംഗമായി.

പ്രധാനപ്പെട്ട ത്രിപുര സ്വയംഭരണ ജില്ലാ സമിതികളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 28 സീറ്റുകളില്‍ 18ഉം ടിപ്ര നേടിയപ്പോൾ ബിജെപി വെറും 9 സീറ്റുകളിലേക്ക് ചുരുങ്ങി. ഒരു സീറ്റ് സ്വതന്ത്രനും ലഭിച്ചിട്ടുണ്ട്. എന്നാൽ മുന്‍ തിരഞ്ഞെടുപ്പുകളില്‍ വിജയം നേടിയ ഇടതുമുന്നണിക്കും കോണ്‍ഗ്രസിനും ഒരു സീറ്റ് പോലും നേടാനായില്ല.

കൗണ്‍സിലില്‍ ആകെ 30 സീറ്റുകളാണുള്ളത്. അതില്‍ 28 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുകയും രണ്ട് സീറ്റുകളിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യുകയുമാണ്.

കോണ്‍ഗ്രസ് സംസ്‌ഥാന അധ്യക്ഷനായിരുന്ന പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്‍ ആണ് ടിപ്ര രൂപവത്കരിച്ചത്. പൗരത്വ നിയമ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടിക്ക് രൂപം നൽകിയത്.

Read Also: കര്‍ഷകസമരം; ചര്‍ച്ചയ്‌ക്ക് തയാറെന്ന് കേന്ദ്രം, സമരം നീട്ടിവെക്കാനും ആവശ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE