കോൺഗ്രസിൽ നിന്ന് ആളുകൾ എത്തുമെന്നത് ബിജെപിയുടെ വ്യാമോഹം; കെ സുധാകരൻ

By Desk Reporter, Malabar News
K sudhakaran about Congress clash

തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് പ്രവർത്തകർ ബിജെപിയിലേക്ക് എത്തുമെന്നത് വ്യാമോഹം മാത്രമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പാർടിക്കെതിരെ വിമര്‍ശനമുന്നയിച്ച എവി ഗോപിനാഥുമായി സംസാരിക്കും. പക്ഷേ, ചര്‍ച്ചക്കായി പാലക്കാടേക്ക് പോകില്ലെന്നും സുധാകരന്‍ വ്യക്‌തമാക്കി. ഡയറി ഉയര്‍ത്തിക്കാട്ടിയ സംഭവത്തില്‍ ഇനി വിവാദങ്ങള്‍ക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ മുന്നണിയേയും ബാധിക്കും. ഷിബു ബേബി ജോണിന്റെ ആരോപണത്തിന് പരസ്യ പ്രതികരണത്തിന് ഇല്ലായെന്ന് പറഞ്ഞെങ്കിലും ഘടക കക്ഷികളുമായി ചര്‍ച്ച നടത്തുമെന്നും സുധാകരന്‍ പ്രതികരിച്ചു. കോണ്‍ഗ്രസിനകത്തുള്ള പ്രതിസന്ധികള്‍ ഘടകകക്ഷികള്‍ക്ക് ആശങ്കയുണ്ടാക്കുന്നത് സ്വാഭാവികമാണ്. ഷിബു ബേബി ജോണ്‍ സദുദ്ദേശത്തോടെയാണ് ആരോപണം ഉന്നയിച്ചതെന്നാണ് കരുതുന്നത്. അത് അവരുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിലെ പ്രതിസന്ധികളുടെ പശ്‌ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരസ്യ വിമര്‍ശനവുമായി ആര്‍എസ്‌പി നേതാവ് ഷിബു ബേബി ജോണ്‍ രംഗത്തു വന്നിരുന്നു. കോണ്‍ഗ്രസ് മുങ്ങുകയല്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പാർടിയെ മുക്കുകയാണെന്നുമാണ് ഷിബു ബേബി ജോൺ പറഞ്ഞത്. രാജ്യത്ത് കോണ്‍ഗ്രസിന്റെ ആവശ്യം മനസിലാക്കി തങ്ങള്‍ ഒപ്പം നിന്നതാണെന്നും എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം മനസിലാക്കുന്നില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞിരുന്നു.

Most Read:  നിയമസഭാ കയ്യാങ്കളി; പ്രതികളുടെ ഹരജിയിൽ വിധി സെപ്റ്റംബർ 6ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE