ഷാർജയിൽ വാഹനം തട്ടി മരിച്ച ചിഞ്ചുവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും

By Central Desk, Malabar News
Body of Chinchu, who was killed in a road accident at Sharjah, will be home today
Ajwa Travels

ഷാർജ: റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം തട്ടി മരിച്ച കോട്ടയം നെടുംകുന്നം സ്വദേശിനി ചിഞ്ചു ജോസഫിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും. വൈകീട്ട് 6.35ന് ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തുക. സഹോദരി അഞ്ചു ജോസഫ് മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.

ഇന്നലെ വൈകീട്ട് അൽ നഹ്ദയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ പിന്നിൽ നിന്ന് വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ സമീപത്തെ അൽ ഖാസിമിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ബർദുബായ് ആസ്‌റ്റർ ഹോസ്‌പിറ്റലിലെ ജീവനക്കാരിയാണ് ചിഞ്ചു.

യുഎഇയിലെ യാബ് ലീഗൽ സർവീസ് സിഇഒ സലാംപാപ്പിനിശ്ശേരി, ആസ്‌റ്റർ ഗ്രൂപ്പ് മാർക്കറ്റിംഗ് ഹെഡ് സിറാജുദ്ധീൻ, ആസ്‌റ്റർ മെഡിസിറ്റിയുടെ ടീം അംഗങ്ങൾ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് വേഗത്തിൽ നിയമ നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് എത്തിക്കാൻ സാധിച്ചതെന്ന് യാബ് ലീഗൽ സർവീസ് പ്രതിനിധികൾ അറിയിച്ചു.

Most Read: ഷാഹി ഈദ്​ഗാഹ് കേസ്; കേന്ദ്രത്തിനും ആർക്കിയോളജി വകുപ്പിനും നോട്ടീസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE