174ൽ കൊല്‍ക്കത്ത ജയിച്ചു കയറി; 137ൽ രാജസ്‌ഥാൻ വീണു

By Desk Reporter, Malabar News
Kolkata Knight Riders_Malabar News
കൊൽക്കത്ത താരങ്ങളുടെ ആഹ്ളാദ ചിത്രം; കടപ്പാട് ഐപിഎൽ ട്വിറ്റർ
Ajwa Travels

ദുബായ്: ഐപിഎല്ലിൽ തുടർച്ചയായി രണ്ട് വിജയങ്ങളുടെ അകമ്പടിയുമായി എത്തിയ രാജസ്‌ഥാൻ റോയൽസിന് ദുബായിൽ ദയനീയ തോൽവി. 37 റണ്‍സിനാണ് രാജസ്‌ഥാൻ കൊല്‍ക്കത്തക്ക് മുന്നിൽ വീണത്. ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത മുന്നോട്ടു വെച്ച 175 റണ്‍സ് ലക്ഷ്യത്തിലേക്ക് കളിച്ചുകയറാൻ ശ്രമിച്ച രാജസ്‌ഥാൻ 9 വിക്കറ്റ് നഷ്‌ടത്തിൽ 137 റണ്‍സില്‍ കിതച്ചു വീണു.

Babri Verdict: ഭരണഘടനയിലുള്ള വിശ്വാസത്തെയാണ് ഇത്തരം വിധികള്‍ തകര്‍ക്കുന്നത്; ഹരീഷ് വാസുദേവന്‍

രാജസ്‌ഥാൻ റോയൽസിൽ രാജകീയ പരിവേഷം നേടിയ മലയാളി താരം സഞ്ജു സാംസൺ ആരാധകരുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തിയ ദിവസമാണിന്ന്. 9 പന്തിൽ 8 റൺസെടുത്താണ് സഞ്ജു പുറത്തായത്. ശിവം മാവിയുടെ പന്തിൽ സുനിൽ നരെയ്ൻ ക്യാച്ചെടുത്താണ് സഞ്ജു വിനെ മടക്കി അയച്ചത്. സ്‌കോർ15ൽ നിൽക്കെ മൂന്ന് റൺസ് മാത്രമെടുത്ത് രാജസ്ഥാന്‍ ക്യാപ്റ്റൻ സ്റ്റീവ് സ്‌മിത്തും മടങ്ങി. സ്‌മിത്തും സഞ്ജുവും മടങ്ങിയതോടെ രാജസ്‌ഥാൻ സമ്മർദത്തിലായി എന്നതാണ് പിന്നീട് കണ്ട കളിയിൽ നിന്ന് മനസ്സിലാകുക.

അർധ സെഞ്ചുറിയുമായി ഒറ്റയാള്‍ പോരാട്ടം നടത്തിയ രാജസ്‌ഥാന്റെ ടോം കറൻ മാത്രമാണ് അൽപമെങ്കിലും പൊരുതി നിന്നത്. 36 പന്തിൽ 54 റൺസുമായി ടോം കറൻ പുറത്താകാതെ നിന്നു. ഏഴ് റണ്‍സെടുത്ത അങ്കിത് രാജ്‌പുതും പുറത്താകാതെ നിന്നു. കൊൽക്കത്തക്കായി ശിവം മാവി, കംലേഷ് നാഗര്‍ക്കോട്ടി, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. സുനില്‍ നരേയ്ൻ, പാറ്റ് കമ്മിൻസ്, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്‌ത്തി.

രാജസ്‌ഥാൻ ബാറ്റ് സ്‌മാൻമാരിൽ മൂന്നു പേർക്കു മാത്രമാണ് രണ്ടക്കം കടക്കാനെങ്കിലും സാധിച്ചത്. ഓപ്പണര്‍ ജോസ് ബട്ട്ലർ 21ഉം രാഹുൽ തെവാത്തിയ 14ഉം മാത്രമാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ചെന്നൈ സൂപ്പർ കിങ്സ്, കിങ്സ് ഇലവൻ പഞ്ചാബ് എന്നീ ടീമുകൾക്കെതിരെ അടിച്ചുതകർത്ത രാജസ്‌ഥാൻ എവിടെപ്പോയി എന്ന് സംശയിച്ചു പോകുന്ന ദയനീയ പ്രകടനമാണ് ഇന്ന് ഒറ്റയാള്‍ പോരാട്ടം നടത്തിയ ടോം കറൻ ഒഴികെ ഉള്ളവർ നടത്തിയത്. 34 പന്തില്‍ 47 റണ്‍സ് എടുത്ത ശുഭ് മാൻ ഗില്‍, ഇയോന്‍ മോര്‍ഗന്‍ (പുറത്താകാതെ 34), ആന്ദ്രെ റസല്‍ (14 പന്തില്‍ 24) എന്നിവരാണ് കൊല്‍ക്കത്തയെ വിജയ സ്‌കോറില്‍ എത്താന്‍ സഹായിച്ചത്.

Most Read: കാര്‍ഷിക നിയമം; മഹാരാഷ്‌ട്രയില്‍ നടപ്പാക്കാനുള്ള ഉത്തരവ് ശിവസേന പിന്‍വലിച്ചു

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE