കണ്ണൂരിലെ യുവതിയുടെ ആത്‍മഹത്യ; ഭർത്താവിനെയും വീട്ടുകാരെയും ഇന്ന് ചോദ്യം ചെയ്യും
കണ്ണൂർ: ഗാർഹിക പീഡനത്തിൽ മനംനൊന്ത് പയ്യന്നൂർ കോറോം സ്വദേശി സുനീഷ ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി സുനീഷയുടെ ഭർത്താവ് വിജീഷിനെയും വീട്ടുകാരെയും ഇന്ന് ചോദ്യം ചെയ്യും. ഇന്നലെ സുനീഷയുടെ...
കോഴിക്കോട് അരക്കോടിയുടെ മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍
കോഴിക്കോട്: പാലാഴിയിൽ മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍. അന്താരാഷ്‌ട്ര മാർക്കറ്റിൽ 50 ലക്ഷത്തിലധികം വില വരുന്ന എംഡിഎംഎ എന്ന മാരകമായ മയക്കുമരുന്നുമായി നിലമ്പൂർ താലൂക്കിൽ പനങ്കയം വടക്കേടത്ത് ഷൈൻ ഷാജി (22)യാണ് എക്‌സൈസിന്റെ...
പെരിന്തല്‍മണ്ണയില്‍ തെരുവുനായ ആക്രമണം; നാലുപേര്‍ക്ക് കടിയേറ്റു
മലപ്പുറം: പെരിന്തല്‍മണ്ണയിൽ തെരുവുനായ ശല്യം രൂക്ഷം. നാലുപേര്‍ക്കാണ് കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിലെ വിവിധ സ്‌ഥലങ്ങളിലായി തെരുവുനായയുടെ കടിയേറ്റത്.
ഇന്നലെ പുലര്‍ച്ച സൈക്കിള്‍ സവാരിക്കിടയിലാണ് ജൂബിലി റോഡില്‍ അരിമ്പ്രത്തൊടി സലാഹുദ്ദീന്‍ അയ്യുബിയുടെ മകന്‍ റസിം അബ്‌ദുല്‍...
ജില്ലയില്‍ കോവിഡ് ഏറ്റവുമധികം പടരുന്നത് കുട്ടികളിലും യുവാക്കളിലും; ആശങ്ക
കാസർഗോഡ്: ജില്ലയില്‍ കോവിഡ് ഏറ്റവുമധികം പടരുന്നത് കുട്ടികളിലും യുവാക്കളിലുമാണെന്ന് റിപ്പോർട്. ജില്ലയിലെ മൊത്തം കോവിഡ് രോഗികളില്‍ 19 ശതമാനം പേർ രണ്ടിനും പത്തിനും ഇടയില്‍ പ്രായമുള്ളവരാണ്. ജില്ലയില്‍ പൊതുവേ കോവിഡ് രോഗികളുടെ എണ്ണം...
കോഴിക്കോട് വയലടയിൽ സഞ്ചാരികൾക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു
ബാലുശ്ശേരി: വയലടയിലെത്തുന്ന സഞ്ചാരികൾക്ക് അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയാവുന്നു. മുഖ്യമന്ത്രിയുടെ നൂറുദിന കർമ പരിപാടിയിലുൾപ്പെട്ട പദ്ധതി ഈ മാസം തന്നെ ഉൽഘാടനം ചെയ്യുന്നതിനായി തിരക്കിട്ട പണികളാണ് നടക്കുന്നത്.
മുള്ളൻപാറ വ്യൂ പോയിന്റിലെത്തുന്ന...
നീലേശ്വരം ജിഎച്ച്എസ് അധ്യാപകൻ നാസർ മാഷ് നിര്യാതനായി
കോഴിക്കോട്: ജില്ലയിലെ നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകനായ പൊയിൽ-മുണ്ടുപാറ കൊറ്റിവട്ടം നാസർ മാഷ് (49) നിര്യാതനായി. ഇന്നലെ, ചൊവ്വാഴ്‌ച രാത്രി എട്ടുമണിയോടെ നെഞ്ചു വേദനയെ തുടർന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ...
കോടിയേരി ബാലകൃഷ്‌ണനും ഭാര്യക്കും കോവിഡ് സ്‌ഥിരീകരിച്ചു
തലശേരി: മുന്‍ സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും ഭാര്യ വിനോദിനിക്കും കോവിഡ് സ്‌ഥിരീകരിച്ചു. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഓണ അവധിക്കാലത്ത് കോടിയേരിയും കുടുംബവും കണ്ണുരിൽ എത്തിയിരുന്നു.
തുടർന്ന് സിപിഎം കണ്ണൂർ...
യുവാവിനെതിരെ പോക്‌സോ ചുമത്തിയ സംഭവം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
മലപ്പുറം: പോക്‌സോ കേസിൽ തെറ്റായി പ്രതി ചേർത്ത് 18കാരന് ജയിലിൽ പോകേണ്ടിവന്ന സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. പത്ര വാർത്തയുടെ അടിസ്‌ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസ് രജിസ്‌റ്റർ ചെയ്യുകയായിരുന്നു. രണ്ടാഴ്‌ചക്കുള്ളിൽ റിപ്പോർട് സമർപ്പിക്കാൻ...







































