ഇത്തിഹാദ് വേനൽക്കാല ഷെഡ്യൂൾ; ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ
അബുദാബി: ഇത്തിഹാദ് എയർവേഴ്‌സിന്റെ വേനൽക്കാല ഷെഡ്യൂളുകൾ പ്രഖ്യാപിച്ചു. കേരളം ഉൾപ്പടെ ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ ഷെഡ്യൂൾ ചെയ്‌തിട്ടുണ്ട്. തിരുവനന്തപുരത്തേക്കുള്ള പ്രതിദിന സർവീസുകൾ ആഴ്‌ചയിൽ പത്താക്കി വർധിപ്പിച്ചു. ഇതിന് പുറമെ ജയ്‌പൂരിലേക്ക് പുതിയ സർവീസും...
ഇന്ത്യയിലേക്ക് പറക്കാൻ റിയാദ് എയർ; സർവീസ് അടുത്ത വർഷം ആദ്യപകുതിയിൽ
റിയാദ്: വാണിജ്യ സർവീസ് ആരംഭിക്കാൻ ലക്ഷ്യമിട്ട് റിയാദ് എയർ. അടുത്ത വർഷം ആദ്യപകുതിയോടെ സർവീസ് ആരംഭിക്കാനാണ് റിയാദ് എയർ പദ്ധതിയിടുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ ഓർഡർ നൽകിയ 72 വിമാനങ്ങൾ ഉപയോഗിച്ച് സർവീസ്...
അബുദാബിയിലെ ബാപ്പ്‌സ് ഹിന്ദു ക്ഷേത്രം വിശ്വാസികൾക്കായി സമർപ്പിച്ച് പ്രധാനമന്ത്രി
ദുബൈ: അബുദാബിയിലെ 27 ഏക്കർ സ്‌ഥലത്ത് നിർമ്മിച്ച ബാപ്പ്‌സ് ഹിന്ദു ക്ഷേത്രം വിശ്വാസികൾക്കായി സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎഇ ഭരണാധികാരികൾ അടക്കമുള്ള വിശിഷ്‌ട വ്യക്‌തിത്വങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ഉൽഘാടന ചടങ്ങിലാണ് പ്രധാനമന്ത്രി ക്ഷേത്രം...
പ്രധാനമന്ത്രി യുഎഇയില്‍; പ്രസിഡണ്ടുമായി കൂടിക്കാഴ്‌ച- ക്ഷേത്രം ഉൽഘാടനം നാളെ
അബുദാബി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തി. പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാൻ പ്രധാനമന്ത്രിയെ സ്വീകരിച്ചു. യുഎഇ തലസ്‌ഥാനമായ അബുദാബിയിൽ രാജ്യത്തെ ആദ്യ ഹിന്ദു ക്ഷേത്രം വിശ്വാസികൾക്ക്...
ദീർഘകാലമായി നിർത്തിവെച്ച സന്ദർശന വിസകൾ പുനരാരംഭിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: ദീർഘകാലമായി നിർത്തിവെച്ചിരുന്ന ഫാമിലി വിസിറ്റ് വിസകൾ പുനരാരംഭിച്ച് കുവൈത്ത്. ഫാമിലി വിസിറ്റ് വിസ, ടൂറിസ്‌റ്റ് വിസ, കൊമേഴ്ഷ്യൽ വിസിറ്റ് വിസ എന്നിവയാണ് ഇന്ന് മുതൽ പുനരാരംഭിച്ചത്. വിസയ്‌ക്കായി മെറ്റ പ്ളാറ്റ്‌ഫോം...
സൗദിയിലുള്ള ഉംറ വിസക്കാർ ജൂൺ ആറിനകം രാജ്യം വിടണം
മക്ക: സൗദിയിലുള്ള ഉംറ വിസക്കാർ ജൂൺ ആറിനകം രാജ്യം വിടണമെന്ന് ഹജ്‌ജ് ഉംറ മന്ത്രാലയം. സൗദിയിലെത്തി 90 ദിവസമോ അല്ലെങ്കിൽ ജൂൺ ആറോ ആണ് പരമാവധി താമസിക്കാനുള്ള കാലയളവ്. ഓൺലൈൻ ഉംറ വിസകളിലാണ്...
പ്രവാസികൾക്ക് ആശ്വാസം; ബജറ്റ് എയർലൈൻ സുഹാർ-ഷാർജ സർവീസുകൾ വീണ്ടും
മസ്‌ക്കറ്റ്: പ്രവാസികൾക്ക് ആശ്വാസമായി ഷാർജ ആസ്‌ഥാനമായുള്ള ബജറ്റ് എയർലൈൻ എയർ അറേബ്യയയുടെ സുഹാർ-ഷാർജ സർവീസുകൾ ജനുവരി 29 മുതൽ ആരംഭിക്കും. ആഴ്‌ചയിൽ മൂന്നു ദിവസങ്ങളിലാണ് സർവീസുകൾ ഉണ്ടാവുക. തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ്...
ഖത്തറിൽ സന്ദർശകരുടെ എണ്ണം കൂടി; ഇന്ത്യക്കാർ രണ്ടാം സ്‌ഥാനത്ത്
ദോഹ: കഴിഞ്ഞ വർഷം ഖത്തർ സന്ദർശിച്ചവരിൽ ഇന്ത്യക്കാർ രണ്ടാം സ്‌ഥാനത്ത്. സൗദി അറേബ്യയാണ് ഒന്നാം സ്‌ഥാനത്ത്. 40 ലക്ഷം സന്ദർശകരാണ് കഴിഞ്ഞ വർഷം ഖത്തർ കാണാൻ എത്തിയതെന്നാണ് ഔദ്യോഗിക കണക്ക്. ഇതിൽ 25.3...








































