സിബിഎസ്ഇ– ഐസിഎസ്ഇ സ്‌കൂളുകൾ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണം; മന്ത്രി

By News Bureau, Malabar News
Education policy making-Minister V Sivankutty
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി
Ajwa Travels

തിരുവനന്തപുരം: സിബിഎസ്ഇ- ഐസിഎസ്ഇ സ്‌കൂളുകൾ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് വ്യക്‌തമാക്കി മന്ത്രി വി ശിവൻകുട്ടി. ചില സിബിഎസ്ഇ- ഐസിഎസ്ഇ സ്‌കൂ‌ളുകൾ സർക്കാർ നിർദ്ദേശം അനുസരിച്ച് പൂർണതോതിൽ പ്രവർത്തിപ്പിക്കുന്നില്ലെന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ.

സ്‌കൂളുകൾ പൂർണതോതിൽ പ്രവർത്തിപ്പിക്കാനുള്ള സർക്കാർ നിർദ്ദേശം ചില സിബിഎസ്ഇ- ഐസിഎസ്ഇ സ്‌കൂ‌ളുകൾ പാലിക്കുന്നില്ല എന്ന പരാതികൾ ഉയർന്നിട്ടുണ്ട്. സംസ്‌ഥാന സർക്കാരിന്റെ എൻഒസിയോടെ പ്രവർത്തിക്കുന്നതാണ് ഈ സ്‌ഥാപനങ്ങൾ. അതുകൊണ്ടു തന്നെ സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കാനുള്ള ബാധ്യത ഈ സ്‌ഥാപനങ്ങൾക്കുണ്ട്; മന്ത്രി വ്യക്‌തമാക്കി.

കൃത്യമായ മാർഗരേഖ പുറത്തിറക്കിയാണ് സ്‌കൂളുകൾ തുറന്നതും പ്രവർത്തിക്കുന്നതും. മാർഗരേഖ പ്രകാരമുള്ള നടപടികൾ സിബിഎസ്ഇ- ഐസിഎസ്ഇ സ്‌കൂളുകളും പാലിക്കണമെന്ന് മന്ത്രി അറിയിച്ചു.

ക്ളാസ് നടത്തിപ്പിലും പഠനാന്തരീക്ഷം സുഗമമാക്കുന്നതിലും എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ പൊതുവിദ്യാഭ്യാസ വകുപ്പ് എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കാൻ സിബിഎസ്ഇ- ഐസിഎസ്ഇ സ്‌കൂളുകൾ തയ്യാറാകണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.

Most Read: ലൈംഗികപീഡന പരാതി; ‘പടവെട്ട്’ സംവിധായകനെ ഷൂട്ടിംഗിനിടെ കസ്‌റ്റഡിയിൽ എടുത്ത് പോലീസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE