ന്യൂഡെൽഹി: കോവിഡ് വ്യാപനം പഠിക്കാൻ 50 ഉന്നതതല വിദഗ്‌ധ സംഘത്തെ നിയോഗിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗവ്യാപനം രൂക്ഷമായ സംസ്‌ഥാനങ്ങൾ കേന്ദ്രസംഘം സന്ദർശിക്കും. സംസ്‌ഥാന സർക്കാരുകൾ കേന്ദ്രത്തിന് റിപ്പോർട് സമർപ്പിക്കണം. മഹാരാഷ്‌ട്രയിലെ രോഗവ്യാപനവും മരണനിരക്കും ഏറെ ആശങ്കപ്പെടുത്തുന്നുവെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം പ്രതിദിന രോഗബാധ ഒരു ലക്ഷം പിന്നിട്ടെങ്കില്‍ 24 മണിക്കൂറിനിടെ 969,82 പേര്‍ക്കാണ് രോഗം ബാധിച്ചത്. 446 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചെന്നും ആരോഗ്യമന്ത്രാലയത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തുവന്ന കണക്കുകൾ സൂചിപ്പിക്കുന്നു. ഡെൽഹിയിൽ രോഗവ്യാപനം കണക്കിലെടുത്ത് രാത്രി കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനമായി. ഇന്ന് മുതലാണ് നിയന്ത്രണം നടപ്പാക്കുക.
Read Also: ’18 കഴിഞ്ഞ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നൽകണം’; പ്രധാനമന്ത്രിക്ക് ഐഎംഎയുടെ കത്ത്