ക്രിസ്‌തുമസ്‌, ന്യൂ ഇയർ സാമൂഹിക അകലം പാലിച്ച് കൊണ്ട് ആഘോഷിക്കണം; മുഖ്യമന്ത്രി

By News Desk, Malabar News
Pinarayi Vijayan_Malabar News
Ajwa Travels

തിരുവനന്തപുരം: ക്രിസ്‌തുമസ്‌, ന്യൂ ഇയർ സാമൂഹിക അകലം പാലിച്ച് കൊണ്ട് ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ സംസ്‌ഥാനത്ത്‌ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

എല്ലാ ജനങ്ങൾക്കും അദ്ദേഹം ക്രിസ്‌തുമസ്‌ ആശംസകൾ നേർന്നു. മന്ത്രിസഭാ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ലോക്ക്ഡൗണും കോവിഡ് നിയന്ത്രണങ്ങളും സാധാരണ നിലയിലുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്‌ടിച്ചിട്ടുണ്ട്. കോവിഡിന്റെ വിപത്തിൽ നിന്ന് നാം വിമുക്‌തരായിട്ടില്ല. ഈ ഘട്ടത്തിൽ സമ്പദ്ഘടനയുടെ മരവിപ്പ് ഇല്ലാതാക്കുന്നതിന് വേണ്ട ഇടപെടലുകൾ നടത്തുക എന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്രിസ്‌തുമസ്‌, പുതുവൽസര ആഘോഷ വേളകളിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജയും മുന്നറിയിപ്പ് നൽകിയിരുന്നു. രോഗം ബാധിക്കുന്നവരുടെ പ്രതിദിന എണ്ണവും ചികിൽസയിലുള്ളവരുടെ എണ്ണവും കൂടി വരുന്ന സാഹചര്യമാണുള്ളത്. ഓണം കഴിഞ്ഞപ്പോള്‍ കോവിഡ് ബാധിതരുടെ എണ്ണത്തിലുള്ള വര്‍ധനവ് നാം കണ്ടതാണ്. അത് ഇനിയും ആവര്‍ത്തിക്കാന്‍ പാടില്ലെന്നും ആരോഗ്യമന്ത്രി നിർദ്ദേശിച്ചു. എല്ലാവരും മാസ്‌ക് ധരിക്കുകയും ഇടക്കിടക്ക് കൈ കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുകയോ വേണമെന്നും മന്ത്രി പറഞ്ഞു.

Also Read: ഷിഗല്ല; കോഴിക്കോട് ഏഴ് പേര്‍ക്ക് രോഗം, 60 പേര്‍ക്ക് രോഗലക്ഷണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE