തിരുവനന്തപുരം: കർഷക പ്രതിഷേധത്തിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിഷേധത്തിന്റെ ആറാം ദിവസവും കർഷകർക്ക് അനുകൂലമായ തീരുമാനങ്ങൾ എടുക്കാത്തതിൽ കേന്ദ്ര സർക്കാരിനെ മുഖ്യമന്ത്രി വിമർശിച്ചു. ബിജെപിയും കോൺഗ്രസും ഉൾപ്പെട്ട വലതുപക്ഷ പാർട്ടികളുടെ കോർപറേറ്റ് ദാസ്യത്തിന്റെ ഇരകളാണ് കർഷകരെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
കർഷക സമൂഹത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പകരം സമരത്തെ മർദ്ദന മുറകൾ ഉപയോഗിച്ച് അടിച്ചമർത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്തിനാണ് കർഷകരെ ഭയക്കുന്നത്? അവരുടെ ന്യായമായ ആവശ്യങ്ങൾ ചെവിക്കൊള്ളാത്തത് എന്തുകൊണ്ടാണ്? മുഖ്യമന്ത്രി ചോദിച്ചു.
Also Read: കര്‍ഷക സമരം; ചര്‍ച്ചക്ക് ക്ഷണം 32 സംഘടനകള്‍ക്ക് മാത്രം, കേന്ദ്രനടപടിയില്‍ പ്രതിഷേധം
കർഷകരെ ശത്രുക്കളെ പോലെ പരിഗണിക്കുന്ന സമീപനത്തിൽ നിന്ന് കേന്ദ്ര സർക്കാർ ഇനിയെങ്കിലും പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് സമരം ഒത്തുതീർപ്പാക്കണമെന്നും കർഷകരുടെ സുരക്ഷിതമായ ജീവിതം നാടിന്റെ ശോഭനമായ ഭാവിക്ക് അനിവാര്യമാണെന്ന് കേന്ദ്രം തിരിച്ചറിയണമെന്നും സ്വയം തിരുത്തി മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കർഷക പോരാട്ടം രാജ്യത്തിന്റെയാകെയുള്ള പ്രതിഷേധ വേലിയേറ്റമായി മാറുകയാണ്. ഇന്ത്യ കണ്ട ഏറ്റവും പ്രക്ഷുബ്ധമായ ജനമുന്നേറ്റമായി…
Posted by Pinarayi Vijayan on Monday, 30 November 2020