ആരോഗ്യവകുപ്പിൽ ശ്രീറാമിന്റെ അനധികൃതമായ കൈകടത്തൽ; പരാതിയുമായി ജീവനക്കാർ

By News Desk, Malabar News
Complaint against Sriram
Sriram Venkittaraman
Ajwa Travels

തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് അനധികൃത ഇടപെടലുകൾ നടത്തുന്നു എന്ന പരാതിയുമായി ജീവനക്കാർ. ആരോഗ്യ സെക്രട്ടറിയേയും ഡിഎച്എസിനെയും (ഡയറക്‌ടറേറ്റ് ഓഫ് ഹെൽത്ത് സർവീസ്) മറികടന്ന് തീരുമാനങ്ങൾ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് ഒരു വിഭാഗം ജീവനക്കാർ മുന്നോട്ട് വന്നിരുന്നു. ഇടപെടലുകളെ ചോദ്യം ചെയ്‌താൽ പ്രതികാര നടപടികൾ സ്വീകരിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്.

Read Also: വനിതാ ഡോക്‌ടർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് ഒളിവില്‍

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ ഡോക്‌ടർ അടക്കമുള്ളവരെ സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇതിൽ പ്രതിഷേധിച്ച് മറ്റുള്ള മെഡിക്കൽ കോളേജുകളിലെ നോഡൽ ഓഫീസർമാരും രാജി വെക്കുകയാണ്. ഈ സംഭവത്തിൽ അധികൃതരെ തെറ്റിദ്ധരിപ്പിച്ചത് ശ്രീറാമിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണെന്നും ആരോപണമുണ്ട്. ആവശ്യത്തിനുള്ള ജീവനക്കാരെ സർക്കാർ നിയമിക്കാത്തതിനും നഴ്‌സുമാർ രോഗിയെ പരിചരിക്കാത്തതിനും നോഡൽ ഓഫീസർ അടക്കമുള്ളവർ എന്ത് തെറ്റ് ചെയ്‌തു എന്നാണ് ഡോക്‌ടർമാർ ചോദിക്കുന്നത്.

പലയിടത്തും ജീവനക്കാർ ആവശ്യത്തിനില്ല എന്ന പരാതി അധികൃതർ പരിഗണിക്കുന്നില്ല എന്നും അവർ പറയുന്നു. കോവിഡ് ഫസ്‌റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ ചുമതലയാണ് ആരോഗ്യവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയായ ശ്രീറാമിന്. അദ്ദേഹം ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ ഒഴിവാക്കുന്നതായും ഫയലുകളിൽ തീരുമാനം വൈകിപ്പിക്കുന്നതായും ആരോപണങ്ങൾ ഉണ്ട്. മാദ്ധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സസ്‌പെൻഷനിൽ ആയിരുന്ന ശ്രീറാം പിന്നീട് ഡെപ്യൂട്ടി സെക്രട്ടറി ആയിട്ടാണ് സർവീസിൽ തിരിച്ചെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE