ന്യൂയോർക്കിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു; പ്രഖ്യാപനത്തിന് ‘വെടിക്കെട്ട്’ സ്വീകരണം

By Staff Reporter, Malabar News
new york_covid

ആൽബനി: ന്യൂയോർക്കിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു. നഗരത്തിലെ പ്രായപൂർത്തിയായ 70 ശതമാനം ആളുകളും ഒരു ഡോസ് കോവിഡ് വാക്‌സിനെങ്കിലും സ്വീകരിച്ചതിനെ തുടർന്നാണ് നടപടി. ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്വോമോയാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് നിയന്ത്രണങ്ങൾ നീക്കിയെന്ന ഗവർണറുടെ പ്രഖ്യാപനം വെടിക്കെട്ട് നടത്തിയാണ് ആളുകൾ സ്വീകരിച്ചത്. രാജ്യത്തെ വാണിജ്യ സാമൂഹ്യ നിയന്ത്രണങ്ങൾ പൂർണമായും എടുത്തുമാറ്റി. തൊഴിലിടങ്ങളിൽ വാക്‌സിൻ സ്വീകരിച്ച തൊഴിലാളികൾക്ക് ഇനി മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യേണ്ടതില്ല. എന്നാൽ വാക്‌സിൻ സ്വീകരിക്കാത്തവർ മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും തുടരണം.

അതേസമയം കേന്ദ്രം ഏർപ്പെടുത്തിയ ചില നിയന്ത്രണങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പൊതു ഗതാഗതം, ആരോഗ്യസംവിധാനം എന്നിവിടങ്ങളിലാണ് ഇനി നിയന്ത്രണങ്ങൾ ബാക്കിയുള്ളത്.

Most Read: ലക്ഷദ്വീപിൽ ഭരണ പരിഷ്‌കാരങ്ങൾ വേഗത്തിൽ നടപ്പിലാക്കണം; സെക്രട്ടറിമാർക്ക് പ്രഫുൽ പട്ടേലിന്റെ നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE