കൽപ്പറ്റ ന​ഗരത്തിൽ ഇന്ന് സിപിഎം മാർച്ച്

By News Bureau, Malabar News
CPM protest-wayanad

വയനാട്: ജില്ലയിലെ വ്യാപക കോൺഗ്രസ് ആക്രമണങ്ങളിൽ പ്രതിഷേധിച്ച് സിപിഎം ജില്ലാ കമ്മിറ്റി കൽപ്പറ്റ നഗരത്തിൽ ഇന്ന് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ഉച്ചയ്‌ക്ക് മുന്നിന് നടക്കുന്ന മാർച്ചിൽ നൂറുകണക്കിന് പേർ അണിനിരക്കും.

സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയിലെ പോലീസ് സുരക്ഷ തുടരും. മാർച്ച് സമാധാന പരമായിരിക്കുമെന്ന് പാർട്ടി വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിൻ പറഞ്ഞു. കൽപ്പറ്റയിൽ കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണങ്ങൾക്ക് നേതൃത്വം കൊടുത്ത കോൺഗ്രസ് പ്രവർത്തകർക്കെതിരെയും നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എസ്എഫ്ഐയുടെ വനിതാ പ്രവർത്തകരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചു. കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖിന്റെ ഗൺമാൻ പോലീസിനെ കൈയ്യേറ്റം ചെയ്‌തതിലും നടപടി ഉണ്ടാക്കണം. ഈ മാസം 29ന് സംസ്‌ഥാന സർക്കാരിനെതിരായ നീക്കത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് ജില്ലാ റാലി കൽപ്പറ്റയിൽ നടത്തും; ഗഗാറിൻ അറിയിച്ചു.

അതേസമയം രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമണത്തിൽ ഇതുവരെ 29 പേരാണ് റിമാൻഡിലായത്. സംഭവത്തിൽ കൂടുതൽ എസ്എഫ്ഐ പ്രവർത്തകരെ പോലീസ് ഇന്ന് കസ്‌റ്റഡിയിലെടുക്കും എന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധത്തിൽ എസ്‌പി ഓഫിസ് ചാടി കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും നടപടിയുണ്ടാകും.

Most Read: വിജയ് ബാബു എഎംഎംഎ ജനറൽ ബോഡി യോ​ഗത്തിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE