കുറ്റകരമായ അനാസ്‌ഥ; സിദ്ദീഖ് കാപ്പൻ വിഷയത്തിൽ പ്രശാന്ത് ഭൂഷൺ

By Desk Reporter, Malabar News
Prashant-Bhushan
Ajwa Travels

ന്യൂഡെൽഹി: ഉത്തർ പ്രദേശിൽ അറസ്‌റ്റിലായ മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനോട് രാജ്യത്തെ ജുഡീഷ്യറി കാണിക്കുന്നത് ക്രിമിനൽ കുറ്റത്തിന് തുല്യമായ അനാസ്‌ഥ ആണെന്ന് മാദ്ധ്യമ പ്രവർത്തകൻ പ്രശാന്ത് ഭൂഷൺ. ആരോഗ്യ നില വഷളായി കിടപ്പിലായ മാതാവിനെ കാണാൻ സിദ്ദീഖിന് ഇടക്കാല ജാമ്യം തേടി കേരളാ പത്രപ്രവർത്തക യൂണിയൻ ഹരജി നൽകിയെന്ന വാർത്ത ട്വിറ്ററിൽ പങ്കുവച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ പ്രസ്‌താവന.

“ഹത്രസിൽ ക്രൂര പീഡനത്തിന് ഇരയായി ദളിത് പെൺകുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോർട് ചെയ്യാൻ പോയ മാദ്ധ്യമ പ്രവർത്തകൻ ഇപ്പോഴും ജയിലിൽ കഴിയുന്നു എന്നത് പൗര സ്വാതന്ത്ര്യത്തോടുള്ള നമ്മുടെ നീതിന്യായ വ്യവസ്‌ഥയുടെ അനാസ്‌ഥ വെളിപ്പെടുത്തുന്നതാണ്, ക്രിമിനൽ കുറ്റത്തിന് തുല്യമായ അനാസ്‌ഥയാണ്,”- അദ്ദേഹം ട്വീറ്റ് ചെയ്‌തു.

ഹത്രസിൽ 17കാരി ക്രൂരമായി കൂട്ട ബലാൽസംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്‌ത സംഭവം റിപ്പോർട് ചെയ്യാൻ പോകവെ 2020 ഒക്‌ടോബർ 5നാണ് യുപി പോലീസ് സിദ്ദീഖ് കാപ്പനെ അറസ്‌റ്റ് ചെയ്‌ത്‌ തടവിലാക്കിയത്.

ഹത്രസ് സംഭവത്തിന്റെ മറവില്‍ ജാതി കലാപം സൃഷ്‌ടിക്കാൻ ഗൂഢാലോചന നടത്തി എന്നാണ് സിദ്ദിഖ് കാപ്പന് എതിരെയുള്ള യുപി പോലീസിന്റെ ആരോപണം. സിദ്ദിഖ് കാപ്പന്‍ മാദ്ധ്യമ പ്രവര്‍ത്തകന്‍ അല്ലെന്നും പോപുലര്‍ ഫ്രണ്ട് ഓഫീസ് സെക്രട്ടറി ആണെന്നും പോലീസ് ആരോപിക്കുന്നു.

ദിവസങ്ങൾക്ക് മുൻപ് ആരോഗ്യനില മോശമായി കിടപ്പിലായ മാതാവിനെ കാണാൻ സിദ്ദീഖ് കാപ്പന് 5 ദിവസം ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് കേരളാ പത്രപ്രവർത്തക യൂണിയൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മാതാവിന്റെ നിലവിലെ ആരോഗ്യ സ്‌ഥിതി വ്യക്‌തമാക്കുന്ന മെഡിക്കൽ റിപ്പോർട് സുപ്രീം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

Also Read:  വിട്ടുവീഴ്‌ച വേണ്ട; സ്‌കൂൾ ഫീസ് മുടങ്ങിയാലും പഠനം ഉറപ്പാക്കണം; ഗുജറാത്ത് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE