വിമർശനങ്ങളാണ് ജനാധിപത്യത്തിന്റെ അന്തസ്; കേരള മുസ്‌ലിം ജമാഅത്ത്

കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയുള്ള ലോക്‌സഭാ സെക്രട്ടറിയേറ്റ് വിഞ്‌ജാപനം പുറപ്പെടുവിച്ച സാഹചര്യത്തിലാണ് കേരള മുസ്‌ലിം ജമാഅത്ത് പ്രതികരണം.

By Central Desk, Malabar News
Criticism is the dignity of democracy; Kerala Muslim Jamaath
Rep. Image
Ajwa Travels

മലപ്പുറം: വിയോജിപ്പുകളുടെ ഉന്നത രാഷ്‌ട്രീയ വിമർശനമാണ് ജനാധിപത്യത്തിന്റെ അന്തസ്. അതിനെതിരെയുള്ള നീക്കം ജനാധിപത്യത്തിന്റെ മരണമാണ്. രാജ്യത്തെ രാഷ്‌ട്രീയ സാഹചര്യങ്ങളെ ചൂണ്ടികാണിച്ച് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളെ പ്രായോഗികമായി വിലയിരുത്താൻ നീതിന്യായ സംവിധാനവും സർക്കാരുകളും മുന്നോട്ട് വരണം. രാഹുൽ ഗാന്ധിക്കെതിരായ രാഷ്‌ട്രീയ നീക്കത്തെ ജനാധിപത്യ ശക്‌തികൾ ഒരുമിച്ച് ചെറുക്കണമെന്ന് കമ്മിറ്റി പ്രസ്‌താവനയിൽ അറിയിച്ചു.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ രാഹുൽ നടത്തിയ നീരവ് മോദിയോ ലളിത് മോദിയോ നരേന്ദ്ര മോദിയോ ആകട്ടെ, എന്താണ് എല്ലാ കള്ളൻമാരുടെയും പേരിൽ മോദിയുള്ളത്…? ഇനിയും തിരഞ്ഞാൽ കൂടുതൽ മോദിമാർ പുറത്തുവരും… എന്ന പരാമർശത്തിന് എതിരെ ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേശ് മോദി നൽകിയ അപകീർത്തി കേസിലാണ് രാഹുലിനെ രണ്ടുവർഷത്തേക്ക് ശിക്ഷിച്ചത്.

സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് നടത്തിയ വിധി പ്രസ്‌താവനക്ക് ശേഷം, ശിക്ഷ ഇതേ കോടതി തന്നെ 30 ദിവസത്തേക്ക് സ്‌റ്റേ ചെയ്യുകയും അപ്പീൽ നൽകാൻ 30 ദിവസത്തെ സമയം അനുവദിക്കുകയും ചെയ്‌തിരുന്നു. അപ്പീൽ നൽകാനുള്ള സമയം ഉപയോഗപ്പെടുത്തും മുൻപുതന്നെ കേന്ദ്രവും ബിജെപിയും രാഹുലിന്റെ ലോക്‌സഭാംഗത്വം നീക്കം ചെയ്‌ത്‌ എംപി സ്‌ഥാനം അയോഗ്യമാക്കുകയായിരുന്നു.

വിഷയത്തിൽ രാജ്യവ്യപകമായ പ്രതിഷേധമാണ് നടക്കുന്നത്. രാഹുലിന്റെ ലോക്‌സഭാ മണ്ഡലമായ വയനാട്ടിൽ ഉൾപ്പടെ കേരളത്തിൽ മിക്കയിടത്തും പ്രതിഷേധങ്ങൾ തുടരുകയാണ്. കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരത്ത് നടത്തിയ രാജ്ഭവൻ മാർച്ചിൽ സംഘർഷം ഉണ്ടായി.

കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലേക്ക് കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ നടത്തിയ മാർച്ചും അക്രമാസക്‌തമായി. ഡൽഹി വിജയ് ചൗക്കിൽ തൃണമൂൽ കോൺഗ്രസ് ഒഴികെയുള്ള മുഴുവൻ പ്രതിപക്ഷ പാർട്ടികളെയും അണിനിരത്തി കോൺഗ്രസ്‌ പ്രതിഷേധം സംഘടിപ്പിച്ചു.

Kerala Muslim Jamaath: മറ്റു കേരള മുസ്‌ലിം ജമാഅത്ത് വാർത്തകൾ ഇവിടെ വായിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE