തിരുവനന്തപുരം: ഡിസിസി അധ്യക്ഷമാരുടെ അന്തിമ പട്ടിക കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ ഹൈക്കമാന്‍ഡിന് കൈമാറി. എല്ലാ ജില്ലകളിലും സമവായമായെന്ന് കെ സുധാകരന്‍ പറഞ്ഞു. തര്‍ക്കം തുടരുന്ന അഞ്ച് ജില്ലകളില്‍ സമവായത്തിലെത്തി രണ്ട് ദിവസത്തിനുള്ളില്‍ ഡിസിസി അധ്യക്ഷന്‍മാരെ പ്രഖ്യാപിക്കും.
അതേസമയം മലപ്പുറത്ത് വിഎസ് ജോയിയുടെ പേരിന് മുന്‍തൂക്കമെന്ന വാര്‍ത്ത പുറത്തുവന്നതോടെ ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണച്ച് ഐ ഗ്രൂപ്പിലെ ഒരുവിഭാഗം രംഗത്തുവന്നു. വിഎസ് ജോയിയെ ജില്ലാ പ്രസിഡണ്ടാക്കണം എന്നാണ് ഐ ഗ്രൂപ്പിലെ മറുപക്ഷത്തിന്റെ ആവശ്യം. തിരുവന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലും തര്‍ക്കം നിലനിന്നിരുന്നു.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായി ഡെല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയില്‍ 9 ഡിസിസികളിലും ഒറ്റപേരിലേക്ക് എത്തി. തിരുവനന്തപുരത്ത് എംപിമാരുടെ നോമിനിയായി ജിഎസ് ബാബുവും കെപിസിസി പിന്തുണയുള്ള കെഎസ് ശബരിനാഥനുമാണ് സാധ്യതാ പട്ടികയില്‍.
കൊല്ലത്ത് പ്രായം തടസമാകുമ്പോഴും രാജേന്ദ്ര പ്രസാദിന് തന്നെയാണ് സാധ്യത. രാജേന്ദ്ര പ്രസാദിനെ തള്ളിയാല്‍ എംഎം നസീറിന് നറുക്ക് വീഴും. ആലപ്പുഴയില്‍ രമേശ് ചെന്നിത്തലയുടെ വിശ്വസ്‌ഥൻ ബാബുപ്രസാദിനാണ് മേല്‍ക്കൈ. എന്നാൽ, സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ തന്നെ പട്ടിക പുറത്തുവിടുമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞത്.
Read Also: കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ആസ്‌തി ബാധ്യതകൾ തിട്ടപ്പെടുത്താൻ മൂന്നംഗ സമിതി