സൈന്യത്തിന്റെ പ്രതിമാസ റിപ്പോര്‍ട്ടുകള്‍ നീക്കം ചെയ്‌ത്‌ പ്രതിരോധ മന്ത്രാലയം

By News Desk, Malabar News
India plans to build a new road on the Ladakh border
Representational Image
Ajwa Travels

ഡെല്‍ഹി: ലഡാക്ക് അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തിനും സംഘര്‍ഷത്തിനും പിന്നാലെ ഇന്ത്യന്‍ സൈന്യത്തിന്റെ വിവരങ്ങള്‍ പങ്കുവച്ചിരുന്ന റിപ്പോര്‍ട്ടുകള്‍ പ്രതിരോധ മന്ത്രാലയ വെബ് സൈറ്റില്‍ നിന്നും നീക്കം ചെയ്‌തു .

ചൈനീസ് കടന്നു കയറ്റത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്‌താവനക്ക് പിന്നാലെ ജൂണിലെ പ്രതിമാസ റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രാലയം ഓഗസ്‌റ്റിൽ നീക്കം ചെയ്‌തിരുന്നു. ഇത് ദേശീയ മാദ്ധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെയാണ് 2017 മുതലുള്ള എല്ലാ റിപ്പോര്‍ട്ടുകളും നീക്കിയിരിക്കുന്നത്. 2017-നു മുന്‍പുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെയും വെബ് സൈറ്റില്‍ ലഭ്യമായിരുന്നില്ല.

2020 ജൂണിലെ റിപ്പോര്‍ട്ട് ഓഗസ്റ്റില്‍ മന്ത്രാലയം എടുത്തു മാറ്റുകയായിരുന്നു. ഗാല്‍വാന്‍ അതിര്‍ത്തിയില്‍ അടക്കം ഇന്ത്യന്‍ പ്രദേശത്തേക്ക് ചൈനീസ് പട്ടാളത്തിന്റെ കടന്നു കയറ്റം ഉണ്ടായത് കേന്ദ്ര സര്‍ക്കാരിന്റെ വീഴ്‌ചയാണെന്ന് കോണ്‍ഗ്രസ് അതിശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കടന്നു കയറ്റത്തെ  കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നീക്കം ചെയ്‌തത്‌ എന്നതും ശ്രദ്ധേയമാണ്.

Read Also:  ബ്രിട്ടീഷ് ഏജന്റും രാജ്യദ്രോഹിയും; പെരിയാറെ അധിക്ഷേപിച്ച് കട്‌ജു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE